Enter your Email Address to subscribe to our newsletters

Thiruvananthapuram, 3 ഡിസംബര്‍ (H.S.)
എംഎല്‍എ മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനമെന്നും രാഹുലിന്റെ കാര്യത്തില്‍ സ്ഥിതി അങ്ങനെ അല്ലെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായര്‍.
മുകേഷിന്റേത് പീഡനമാണെന്ന് തങ്ങള്‍ അംഗീകരിച്ചിട്ടില്ല, അത് കാര്യമായി എടുക്കേണ്ട കാര്യമില്ലെന്നും ലസിത നായര്‍ പറഞ്ഞു.
എംഎല്‍എ മുകേഷിനെതിരെ വന്ന ലൈംഗിക പീഡനാരോപണത്തില്‍ എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍ നടപടി വന്നേനെ എന്നും ലസിത നായര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്ര പീഡനമാണെന്നും ലസിത നായര്‍ വ്യക്തമാക്കി.
'രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്രമായ പീഡനമാണല്ലോ. മറ്റേത് തീവ്രത കുറഞ്ഞതായിരിക്കാം എന്ന് ഞാന്‍ അനുമാനിക്കുന്നു. പീഡനമാണെന്ന് ഞങ്ങള്‍ അംഗീകരിച്ചിട്ടില്ലല്ലോ. അതില്‍ എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തുടര്‍നടപടികള്‍ ഉണ്ടായേനേ. ഞങ്ങളത് നിയമത്തിന് വിടുകയാണ്. നിയമം അനുശാസിക്കുന്ന ഏത് കുറ്റവാളിക്കും പീഡനകനും ബാധകമായ ശിക്ഷ ഉണ്ടാവണം', ലസിത നായര്‍ പറഞ്ഞു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗിക പീഡനാരോപണങ്ങളില്‍ പ്രതികരിച്ച് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. സംഭവം ഗൗരമേറിയതാണ്. ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കണം, രാഹുലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് പാർട്ടി യാതൊരു വിട്ടുവീഴ്ചയും ചെയ്യരുതെന്ന് സുരേഷ് ഗോപി പറഞ്ഞു. ആ പെണ്‍കുട്ടി എന്‍റെ വീട്ടിലെയും പെണ്‍കുട്ടിയാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR