Enter your Email Address to subscribe to our newsletters

Kochi, 3 ഡിസംബര്‍ (H.S.)
സ്വത്ത് തർക്കത്തെ തുടർന്ന് അമ്മയെ മകൻ കൊലപ്പെടുത്തി. നെടുമ്ബാശേരിയില്‍ താമസിക്കുന്ന അനിത (75) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ മകൻ ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ പേരിലുണ്ടായിരുന്ന സ്ഥലം എഴുതി വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്നായിരുന്നു കൊലപാതകം. ഞായറാഴ്ചയാണ് അനിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. തുടർന്ന് ബിനു തന്നെ അമ്മയെ അശുഓത്രിയില്‍ എത്തിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ്‌അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് സംഭവം കൊലപതകമാണെന്ന് സ്ഥിരീകരിച്ചത്
നെടുമ്ബാശേരിയില്‍ ബിനുവിന്റെ വാടകവീട്ടിലായിരുന്നു അമ്മയും മകനും കഴിഞ്ഞിരുന്നത്. ഇവിടെ വെച്ചുണ്ടായ സ്വത്ത് തർക്കമാണ് കൊലപതകത്തില്‍ കലാശിച്ചത്. അനിതയുടെ ശരീരത്തിലും തലയിലും കണ്ടെത്തിയ മുറിവുകള്‍ സംശയത്തിന് ഇടയാക്കിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ബിനുവിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വടികൊണ്ടും അമ്മിക്കല്ല് കൊണ്ടും അമ്മയെ തലയ്ക്ക്ദിച്ച് കൊലപ്പെടുത്തിയതായി ബിനു സമ്മതിച്ചു. വനിതയ്ക്ക് മാനസിക വിഭ്രാന്തിയുള്ളതായി പോലീസ് പറയുന്നു. ഇടുക്കിയില്‍ അനിതയുടെ പേരില്‍ കുറച്ച് സ്ഥലമുണ്ടായിരുന്നു ഈ സ്ഥലത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പ്രതി ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR