രാഹുലിനെ കയ്യൊഴിഞ്ഞ് നേതാക്കൾ, തെറ്റുചെയ്യുന്ന ആരെയും പാർട്ടി സംരക്ഷിക്കില്ലെന്ന് ചെന്നിത്തല
Palakkad, 3 ഡിസംബര്‍ (H.S.) രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെറ്റുചെയ്യുന്ന ആരെയും പാർട്ടി സംരക്ഷിക്കില്ല. നടപടി കോൺഗ്രസ് തീരുമാനം അനുസരിച്ചാകും. രാഹുൽ വിഷയത്തിൽ താൻ നിലപാട് നേരത്തേ പറഞ
Remesh Chennithala


Palakkad, 3 ഡിസംബര്‍ (H.S.)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെറ്റുചെയ്യുന്ന ആരെയും പാർട്ടി സംരക്ഷിക്കില്ല. നടപടി കോൺഗ്രസ് തീരുമാനം അനുസരിച്ചാകും. രാഹുൽ വിഷയത്തിൽ താൻ നിലപാട് നേരത്തേ പറഞ്ഞുകഴിഞ്ഞെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന് ഏറ്റവും സംരക്ഷണം ഒരുക്കിയ യുഡിഎഫ് കൺവീനറും ഒടുവിൽ കൈവിട്ടു. കാര്യങ്ങൾ കൂടുതൽ സങ്കീർണതകളിലേക്ക് നീങ്ങിയെന്ന് അടൂർ പ്രകാശ് പറഞ്ഞു. ബലാത്സംഗക്കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ ആലോചന നടത്തുകയാണ് കോൺഗ്രസ്. രാഹുലിന് എതിരായ പരാതി ദേശീയ നേതൃത്വത്തെ അറിയിച്ച് ദീപാദാസ് മുൻഷി. അടിയന്തര നടപടി എടുത്തില്ലെങ്കിൽ പാർട്ടിക്ക് കനത്ത തിരിച്ചടിയെന്നും ദീപ ദാസ് മുൻഷി AICCയെ അറിയിച്ചു.

അതേ സമയം രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പുതിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി ഡിജിപി. പെൺകുട്ടിയെ കണ്ടെത്തിയ ശേഷമാകും തുടർനടപടി. പരാതി പൊലീസിന് കൈമാറിയ വിവരം പരാതിക്കാരിയെ അറിയിച്ചെന്നും കോൺഗ്രസ് നിയമത്തിൻ്റെയും നീതിയുടെയും വഴിയെ മാത്രമേ പോകൂവെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News