Enter your Email Address to subscribe to our newsletters

Malappuram, 3 ഡിസംബര്‍ (H.S.)
മലപ്പുറത്ത് കുരുവമ്ബലം സ്‌കൂളിനു മുന്നില്‍ സ്കൂട്ടറില്‍ സഞ്ചരിക്കുമ്ബോള്‍ ടിപ്പർ ലോറി ഇടിച്ച് ഒരു അധ്യാപിക മരിച്ചു.
സ്‌കൂളില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കൊളത്തൂർ നാഷണല്‍ എല്‍.പി. സ്‌കൂളിലെ അറബി അധ്യാപിക നഫീസയ്ക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
അപകടം ഇന്നലെ വൈകിട്ട് 4.30ഓടെ, സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് സംഭവിച്ചത്. നഫീസ വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുമ്ബോള്‍, അതേ ദിശയില്‍ വന്ന ടിപ്പർ ലോറി മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയുടെ മുൻഭാഗം സ്കൂട്ടറിലേക്ക് ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ നഫീസ ടീച്ചർ വാഹനത്തില്‍ നിന്ന് തെറിച്ചുവീണ് ലോറിയുടെ അടിയില്‍പെട്ടു.
ടിപ്പർ ലോറി അമിതവേഗത്തില്‍ സഞ്ചരിച്ചിരുന്നതായി കണ്ടുനിന്ന നാട്ടുകാർ പറഞ്ഞു. സമീപത്ത് ബസ് കാത്തുനിന്നവർ നിലവിളിച്ചതിനെ തുടർന്ന് ഡ്രൈവർ ലോറി നിർത്തുകയായിരുന്നു. ഉടൻതന്നെ ലോറി പിന്നോട്ടെടുത്ത് നഫീസയെ പുറത്തെടുത്തു ആശുപത്രിയിലേക്ക് മാറ്റി.
എം.ഇ.എസ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണവും മറ്റ് നടപടികളും ആരംഭിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR