ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 25514591ആയി ഉയർന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ
Thiruvananthapuram, 3 ഡിസംബര്‍ (H.S.) ഇന്ന് (ചൊവ്വാഴ്ച)വൈകിട്ട് 6മണിയോടെ ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 25514591ആയി ഉയർന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. ഇത് മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 91.61% ആണ്. *Uncollectable Form
State Election Commissioner


Thiruvananthapuram, 3 ഡിസംബര്‍ (H.S.)

ഇന്ന് (ചൊവ്വാഴ്ച)വൈകിട്ട് 6മണിയോടെ ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 25514591ആയി ഉയർന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. ഇത് മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 91.61% ആണ്.

*Uncollectable Forms* ൻ്റെ എണ്ണം 1632547(absent,death ,shift , others etc) ആയി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എൽ ഒ മാരും മുഴുവൻ ഡാറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു . നഗരപ്രദേശങ്ങളിൽ നിന്നുള്ള ഫോമുകൾ ഫോമുകൾ ഇനിയും മടക്കി നൽകിയിട്ടില്ലാത്തവർഎത്രയും വേഗം പൂരിപ്പിച്ച് ബിഎൽ ഒ മാരെ ഏല്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്‌ലോഡ് ചെയ്യുന്നതിനുമായി സജ്ജമാക്കിയിട്ടുള്ള ക്യാമ്പുകൾ നാളെയും തുടരുമെന്ന് ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News