Enter your Email Address to subscribe to our newsletters

Wayanad, 3 ഡിസംബര്‍ (H.S.)
വയനാട് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇബ്രാഹിം കുട്ടിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വയനാട് പനമരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു ഇബ്രാഹിം കുട്ടി. വെള്ളമുണ്ട പോലീസ് ക്വാർട്ടേഴ്സില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സഹപ്രവർത്തർ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. പൊലീസ് തുടർനടപടികള്‍ സ്വീകരിച്ച് വാരിയകയാണ്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അന്വേഷിക്കുന്നുണ്ട്. മൃതദേഹം നിലവില്‍ മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മറ്റൊരു സംഭവത്തില്‍ രണ്ടാഴ്ച മുൻപ് പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പാലക്കാട് ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ ബിനു തോമസിനെയാണ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. മരണ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. കോഴിക്കോട് സ്വദേശിയായ ബിനു തോമസ് ആറുമാസം മുമ്ബാണ് ചെര്‍പ്പുളശ്ശേരിയില്‍ എത്തിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR