രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനാരോപണങ്ങളില്‍ പ്രതികരിച്ച്‌ സുരേഷ് ഗോപി
Thiruvananthapuram, 3 ഡിസംബര്‍ (H.S.) രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗിക പീഡനാരോപണങ്ങളില്‍ പ്രതികരിച്ച്‌ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സംഭവം ഗൗരമേറിയതാണ്. ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കണം, രാഹുലിന്റെ കാര്യത്തില്‍
Suresh Gopi


Thiruvananthapuram, 3 ഡിസംബര്‍ (H.S.)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗിക പീഡനാരോപണങ്ങളില്‍ പ്രതികരിച്ച്‌ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി.

സംഭവം ഗൗരമേറിയതാണ്. ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കണം, രാഹുലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് പാർട്ടി യാതൊരു വിട്ടുവീഴ്ചയും ചെയ്യരുതെന്ന് സുരേഷ് ഗോപി പറഞ്ഞു. ആ പെണ്‍കുട്ടി എന്‍റെ വീട്ടിലെയും പെണ്‍കുട്ടിയാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് ആയത് കൊണ്ട് പെണ്‍കുട്ടിക്ക് നീതി നിഷേധിക്കാൻ പാടില്ല. എന്നാല്‍, രാഹുല്‍ വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നറിയില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇത്തരം വിഷയങ്ങള്‍ ബാധിക്കാൻ പാടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു തോളില്‍ കൈ വെച്ചതിന് നിങ്ങള്‍ എല്ലാവരും എന്‍റെ ഒറ്റുകാരല്ലേ. ഇപ്പോള്‍ എന്തായെന്നും ജനങ്ങള്‍ തീരുമാനിച്ചോ എന്നും സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് ചോദിച്ചു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. ഉത്തരവ് പിന്നീട് പ്രഖ്യാപിക്കും. സെഷൻസ് കോടതിയുടെ അടച്ചിട്ട മുറിയില്‍ വെച്ച്‌ ഏതാണ്ട് 90 മിനിറ്റോളം നീണ്ടുനിന്ന വാദമാണ് പൂർത്തിയായത്. കേസിൻ്റെ തുടർ നടപടിയ്ക്കായി ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News