Enter your Email Address to subscribe to our newsletters

Kozhikode, 3 ഡിസംബര്‍ (H.S.)
കോഴിക്കോട് നാദാപുരം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട കാലിക്കൊളുമ്ബിലാണ് കാട്ടുപോത്തുകള്‍ കൂട്ടമായെത്തിയത്.
കൂട്ടായി നാണു എന്നയാളുടെ വീടിന്‍ സമീപത്തെ പറമ്ബില്‍ കൂട്ടമായി കാട്ടുപോത്തുകള്‍ എത്തിയത്. രാവിലെ ഒന്‍പതോടെ പല കൃഷിയിടങ്ങളിലും കറങ്ങിയ ഇവ പിന്നീട് തൊഴിലുറപ്പ് പണി നടന്നുകൊണ്ടിരുന്ന പറമ്ബിലൂടെയും ഓടി.
പരിഭ്രാന്തരായ നാട്ടുകാര്‍ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൂന്ന് കാട്ടുപോത്തുകളെയും ജനവാസ മേഖലയില്‍ നിന്ന് തുരത്തി കണ്ണൂര്‍ ജില്ലയിലെ വളയലായി മലയോരത്തേക്ക് ഓടിച്ചു.
സ്വകാര്യ വ്യക്തികളുടെ വിശാലമായ പറമ്ബുകള്‍ കാടുപിടിച്ചു കിടക്കുന്നതാണ് വന്യജീവികള്‍ നാട്ടിലേക്ക് വരാന്‍ ഇടയാക്കുന്നതെന്ന് അധികൃതര്‍ പറയുന്നത്. വന്യജീവികളുടെ സാന്നിധ്യം പതിവായതോടെ ഇത്തരത്തിലുള്ള കാട് ഉടമകള്‍ വെട്ടിമാറ്റണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR