ഇന്‍ഷുറന്‍സ് തട്ടാനായി സഹോദരനെ കൊന്നു; മൂന്നു പേര്‍ അറസ്റ്റില്‍
Telangana, 3 ഡിസംബര്‍ (H.S.) ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ജ്യേഷ്ഠനെ ക്രൂരമായി കൊലപ്പെടുത്തിയ സഹോദരന്‍. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ രാമദുഗുവിലാണ് ഞെട്ടിക്കുന്ന സംഭവം. രാമദുഗു സ്വദേശി മാമിദി നരേഷും സുഹൃത്തുക്കളും ചേര്‍ന്നാണ ്4 കോടി തട്ടിയെ
murrder


Telangana, 3 ഡിസംബര്‍ (H.S.)

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ജ്യേഷ്ഠനെ ക്രൂരമായി കൊലപ്പെടുത്തിയ സഹോദരന്‍. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ രാമദുഗുവിലാണ് ഞെട്ടിക്കുന്ന സംഭവം. രാമദുഗു സ്വദേശി മാമിദി നരേഷും സുഹൃത്തുക്കളും ചേര്‍ന്നാണ ്4 കോടി തട്ടിയെടുക്കാന്‍ സഹോദരന്‍ വെങ്കിടേഷിനെ കൊലപ്പെടുത്തിയത്. 1.15 കോടിയുടെ കടക്കെണിയിലായ നരേഷ് വഹാനപകടമെന്ന തരത്തില്‍ തെറ്റിദ്ധരിപ്പിച്ച് കൊല നടത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് കൊല്ലപ്പെട്ട വെങ്കിടേഷ്. ഓഹരി വിപണിയിലെ നിക്ഷേപത്തിലൂടെ നരേഷിന് ഏകദേശം 25 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഇതിനുപുറമെ, ടിപ്പര്‍ ലോറികളുടെ ഇഎംഐ ഉള്‍പ്പെടെ ആകെ 1.50 കോടി രൂപയുടെ കടക്കെണിയിലായിരുന്നു നരേഷ്.്.

ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം ആരംഭിച്ച രാമദുഗു പൊലീസാണ് കൊടുംക്രൂരതയുടെ ചുരുളഴിച്ചത്. നരേഷ് ഉള്‍പ്പെടെ മൂന്ന് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു രണ്ട് മാസം മുമ്പ് വെങ്കിടേഷ് നാല് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും വെവ്വേറെ 4.14 കോടി രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തിരുന്നു.

കഴിഞ്ഞ മാസം 29 ന് രാത്രി, ഡ്രൈവര്‍ പ്രദീപ് രാമദുഗുവിന്റെ പ്രാന്തപ്രദേശത്തുള്ള ഭാരത് പെട്രോള്‍ പമ്പിലേക്ക് ഒരു ലോഡ് മണ്ണുമായി എത്തിയ ടിപ്പര്‍ പാര്‍ക്ക് ചെയ്തു. ശേഷം, വാഹനം തകരാറിലായതായി നടിച്ച് അയാള്‍ നരേഷിനെ വിളിച്ചു. നരേഷ് തന്റെ ബന്ധു സായി വഴി ബൈക്കില്‍ വെങ്കിടേഷിനെ സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്ന, പിന്നാലെ നരേഷും വന്നു. എന്നിട്ട് ടിപ്പറിനടുത്ത് ബൈക്ക് പാര്‍ക്ക് ചെയ്തു. എന്നിട്ട് ടിപ്പര്‍ കേടായെന്നും തന്റെ ജ്യേഷ്ഠന്‍ വെങ്കിടേഷിനോട് ജാക്കി ടയറിനടിയില്‍ ഇട്ട് തിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ നരേഷ് ടിപ്പര്‍ മുന്നോട്ട് ഓടിച്ചു. ഇതോടെ, ടയറിനടിയില്‍പ്പെട്ട വെങ്കിടേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. വെങ്കിടേഷിന്റെ സമീപകാല 4 കോടി രൂപയുടെ ഇന്‍ഷുറന്‍സും നരേഷിന്റെ കടബാധ്യതയും സംബന്ധിച്ച് പൊലീസിന് സംശയം തോന്നി. അദ്ദേഹത്തിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍, കൊലപാതക പദ്ധതി മുമ്പ് പകര്‍ത്തിയ ഒരു വീഡിയോ അവര്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍, നരേഷ്, രാകേഷ്, പ്രദീപ് എന്നിവരെ അറസ്റ്റ് ചെയ്തു.

---------------

Hindusthan Samachar / Sreejith S


Latest News