ഛത്തീസ്ഗഢിലെ ബിജാപ്പൂരില്‍ മാവോയിസ്റ്റ് ആക്രമണം; 12 മാവോയിസ്റ്റുകളെ വധിച്ചു; 3 ജവാന്‍മാര്‍ക്ക് വീരമൃത്യൂ
New delhi, 3 ഡിസംബര്‍ (H.S.) സംയുക്തസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മൂന്ന് ജില്ലാ റിസര്‍വ് ഗാര്‍ഡ് കോണ്‍സ്റ്റബിള്‍മാര്‍ വീരമൃത്യുവരിക്കുകയും ചെയ്തു. ഛത്തീസ്ഗഢിലെ ബിജാപ്പൂര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് ഏറ്റമുട്ടലുണ്ടാ
Indian Army


New delhi, 3 ഡിസംബര്‍ (H.S.)

സംയുക്തസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മൂന്ന് ജില്ലാ റിസര്‍വ് ഗാര്‍ഡ് കോണ്‍സ്റ്റബിള്‍മാര്‍ വീരമൃത്യുവരിക്കുകയും ചെയ്തു. ഛത്തീസ്ഗഢിലെ ബിജാപ്പൂര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് ഏറ്റമുട്ടലുണ്ടായത്. വെടിവെപ്പില്‍ പരിക്കേറ്റ മറ്റൊരു ജവാന്‍ ചികിത്സയിലാണ്. ഏറ്റുമുട്ടല്‍ ഇപ്പോഴൂം തുടരുന്നതായാണ് വിവരം.

ദന്തേവാഢക്ക് സമീപമുള്ള ഗാഗല്ലുര്‍ വനമേഖലയിലാണ് സംഭവമുണ്ടായത്. സംയുക്തസേന പരിശോധന നടത്തുന്നതിനിടെ വെടിവെപ്പുണ്ടാകുകയായിരുന്നുവെന്ന ബിജാപ്പൂര്‍ പൊലീസ് സൂപ്രണ്ട് ഡോ.ജിതേന്ദ്ര യാദവ് പറഞ്ഞു. സംസ്ഥാന ?പൊലീസിലെ ഡി.ആര്‍.ജി, സ്?പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് എന്നിവക്ക് പുറമേ സി.ആര്‍.പി.എഫിന്റെ കോബ്ര സംഘവും ഏറ്റുമുട്ടലില്‍ പ?ങ്കെടുത്തിരുന്നു.

ഇതുവരെ സംഭവസ്ഥലത്ത് നിന്ന് അഞ്ച് മാവോയിസ്റ്റുകളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഹെഡ് കോണ്‍സ്റ്റബിള്‍ മോനു വദാദി, കോണ്‍സ്റ്റബിള്‍ ധുക്കരു ഗോണ്ടെ എന്നിവരാണ് വെടിവെപ്പിനിടെ വീരമൃത്യു വരിച്ചത്. മരിച്ച മറ്റൊരാളുടെ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. സോംദേവ് യാദവ് എന്ന സൈനികനാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്.

ഈ വര്‍ഷം മാത്രം പൊലീസ് ഓപ്പറേഷനുകളില്‍ 269 മാവേയിസ്റ്റുകളാണ് ഛത്തീസ്ഗഢില്‍ ? കൊല്ലപ്പെട്ടത്. ഇതില്‍ 239 പേരും ബസ്തര്‍ ഡിവിഷനിലാണ് കൊല്ലപ്പെട്ടത്. ബിജാപ്പൂര്‍, ദന്തേവാഢ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് ബസ്തര്‍ ഡിവിഷന്‍. 27 പേരാണ് ഗരിയബന്ദ് ജില്ലയില്‍? കൊല്ല?പ്പെട്ടത്. ദുര്‍ഗ് ഡിവിഷന് കീഴിലാണ് വരുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News