Enter your Email Address to subscribe to our newsletters

Thiruvanathapuram, 3 ഡിസംബര്‍ (H.S.)
തിരുവനന്തപുരം: ബിജെപി യുടെ നഗരസഭാ തെരഞ്ഞടുപ്പിലേയ്ക്കുള്ള പ്രകടന പത്രികയിലെ ഒളിംബിക്സ് വേദി വാഗ്ദാനത്തിനെ സാദ്ധ്യമാവാത്തത് സാദ്ധ്യമാക്കും എന്ന് തന്നെ കുട്ടി വായിക്കണമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.
ഒളിംപിക്സ് ഉൾക്കൊള്ളാനുള്ള രീതിയിൽ തിരുവനന്തപുരത്തെ സജ്ജമാക്കുന്നത് മറ്റു പതിമൂന്ന് ജില്ലകളുടെയും സാമ്പത്തിക ക്രയവിക്രയങ്ങൾക്ക് ആക്കം കൂട്ടുമെന്നും, തിരുവനന്തപുരത്ത് ഒളിംബിക്സ് വേദി വരുമെന്ന് പറഞ്ഞതിനെ കളിയാക്കുന്ന മന്ത്രിയുൾപ്പടെയുള്ളവർ ദുഷ്കർമ്മങ്ങളിൽ കേമനാര് എന്ന മത്സരിത്തിലാണന്നും സുരേഷ് ഗോപി പറഞ്ഞു.
തിരുവനന്തപുരം നഗരസഭയിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളായ ശ്രീ ലേഖയുടെയും, കസ്തൂരി അനിരുദ്ധൻ്റെയും, പാങ്ങോട് വിഷ്ണുവിൻ്റെയും തെരഞ്ഞടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി ശാസ്തമംഗലത്തും, തൈക്കാട് വാർഡിലെ പൗണ്ട്കുളത്തും, പാങ്ങോടും നടന്ന കോഫി വിത്ത് എസ് ജി എന്ന പരിപാടിയിൽ സംസാരിക്കുക ആയിരുന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപി.
---------------
Hindusthan Samachar / Sreejith S