Enter your Email Address to subscribe to our newsletters

Thiruvanathapuram, 3 ഡിസംബര്‍ (H.S.)
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ വീണ്ടും കേസ്. ബലാത്സംഗ വകുപ്പ് ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തിരിക്കുന്നത്. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്. ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലാണ് ഇന്നലെ യുവതിയുടെ പരാതിയെത്തിയത്. കേസില്‍ പപരാതിക്കാരിയുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിന് പുറത്ത് താമസിക്കുന്ന 23 വയസ്സുള്ള യുവതിയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവര്‍ക്കാണ് പെണ്‍കുട്ടി പരാതിയുടെ അയച്ചത്. വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച ശേഷം ക്രൂരമായി ബലാത്സംഗം ചെയ്തു. ശരീരമാകെ മുറിവേല്‍പ്പിക്കുകയും മാനസികമായും ശാരീരികമായും ക്രൂരപീഡനം നേരിട്ടെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ആദ്യ ആക്രമണത്തിന് ശേഷം വിവാഹ വാഗ്ദാനം പിന്‍വലിച്ച രാഹുല്‍ ഒരു മാസത്തിന് ശേഷം വീണ്ടും സന്ദേശങ്ങള്‍ അയച്ചു തുടങ്ങി. തന്നെ ഗര്‍ഭിണിയാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടതായും പെണ്‍കുട്ടി ആരോപിച്ചു.
ഇന്‍സ്റ്റാഗ്രാം വഴിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ വാങ്ങി വിവാഹം കഴിക്കാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചു. വിവാഹം കഴിക്കുമെന്ന് ഉറപ്പിച്ച ശേഷം പെണ്‍കുട്ടി നാട്ടിലെത്തിയപ്പോള്‍ രാഹുലും പെണ്‍കുട്ടിയും കണ്ടുമുട്ടുകയും, അവിടെ നിന്ന് കാറില്‍ ഹോം സ്റ്റേയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു എന്നുമാണ് പരാതി.
പീഡനം നടക്കുന്ന സമയത്ത് രാഹുലിനൊപ്പം സുഹൃത്തായ ഫെന്നി നൈനാനും ഉണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അടൂര്‍ നഗരസഭ എട്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ഫെന്നി നൈനാന്‍.
---------------
Hindusthan Samachar / Sreejith S