Enter your Email Address to subscribe to our newsletters

New delhi, 3 ഡിസംബര്‍ (H.S.)
പ്രളയത്തില്‍ വലയുന്ന ശ്രീലങ്കക്ക് സഹായമെത്തിക്കാന്‍ അയച്ച വിമാനങ്ങള്‍ക്ക് വ്യോമാനുമതി നിഷേധിച്ചു എന്ന പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ. ആരോപണം അടിസ്ഥാന രഹിതവും പരിഹാസ്യവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജൈസ്‌വാള്‍ പറഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് പാകിസ്താന്‍ അനുമതി തേടി. അഞ്ചുമണിക്കൂറിന് ശേഷം, വൈകീട്ട് 5.30ഓടെ അനുമതി നല്‍കിയെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യന്‍ അനുമതി വൈകിയെന്ന പാകിസ്താന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ ഇന്ത്യാവിരുദ്ധത പ്രചരിപ്പിക്കാനുള്ള മറ്റൊരു നീക്കമായി മാത്രമേ കണക്കാക്കാനാവൂ എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ശ്രീലങ്കയിലേക്ക് സഹായവുമായി പോയ പ്രത്യേക വിമാനത്തിന് 48 മണിക്കൂറി?ന്? ശേഷമാണ് ഇന്ത്യ അനുമതി നല്‍കിയതെന്നും ഇത് 60 മണിക്കൂര്‍ വിമാനം വൈകാന്‍ കാരണമായെന്നുമായിരുന്നു പാകിസ്താന്റെ ആരോപണം. ദിത്വ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയില്‍ 410ലധികം പേര്‍ മരിക്കുകയും 336 പേരെ കാണാതാകുകയും ചെയ്തതായാണ് ഔദ്യോഗിക കണക്കുകള്‍. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ വീടുകളും റോഡുകളും നഗരങ്ങളുമെല്ലാം വെള്ളത്തിനടിയിലായി. കിഴക്കന്‍ ട്രി?ങ്കോമലി മേഖലയില്‍ ആഞ്ഞടിച്ച ദിത്വ ചുഴലിക്കാറ്റിന് പിന്നാലെയാണ് പ്രളയവും മണ്ണിടിച്ചിലും ദ്വീപ് രാജ്യത്ത് നാശം വിതച്ചത്.
---------------
Hindusthan Samachar / Sreejith S