രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി; രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍
Kerala, 3 ഡിസംബര്‍ (H.S.) രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ബലാത്സംഗ പരാതി നല്‍കിയ അതിജീവിതയെ സൈബര്‍ ഇടത്തില്‍ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. നേരത്തെ തിരുവനന്തപുരം
RAHUL ESWAR


Kerala, 3 ഡിസംബര്‍ (H.S.)

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ബലാത്സംഗ പരാതി നല്‍കിയ അതിജീവിതയെ സൈബര്‍ ഇടത്തില്‍ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. നേരത്തെ തിരുവനന്തപുരം ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഈശ്വര്‍ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. രാഹുല്‍ ഈശ്വറിനെ നാളെ വൈകുന്നേരം അഞ്ച് മണി വരെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. നാളെ വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ?ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെര്‍ച്ച് ചെയ്യണമെന്നുമാണ് പൊലീസ് ആവശ്യപ്പെട്ടത്.

യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ പീഡനക്കേസില്‍, ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിക്കുകയും പെണ്‍കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന രീതിയിലുള്ള വിവരങ്ങള്‍ പുറത്ത് വിടുകയും ചെയ്തെന്ന കേസില്‍ ഡിസംബര്‍ 1-ന് വൈകുന്നേരത്തോടെയാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

നേരത്തെ, ജില്ലാ കോടതി രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കോടതി കൃത്യമായ തെളിവുകള്‍ പരിശോധിച്ചില്ല, വീഡിയോ കാണാതെയാണ് ജാമ്യം നിഷേധിച്ചത് എന്നെല്ലാമുള്ള രാഹുല്‍ ഈശ്വറിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് സെഷന്‍സ് കോടതി ജാമ്യാപേക്ഷ നിഷേധിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News