Enter your Email Address to subscribe to our newsletters

Thiruvanathapuram, 3 ഡിസംബര്‍ (H.S.)
ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യഹര്‍ജിയില്‍ വാദം തുടങ്ങി. അടച്ചിട്ട കോടതി മുറിയിലാണ് നടപടികള്‍ തുടങ്ങിയത്. രാഹുലും പരാതിക്കാരിയും ഈ ആവശ്യം കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി മറ്റുള്ളവരെ പുറത്തിറക്കിയാണ് വാദം കേള്‍ക്കുന്നത്.
രാഹുലിന് ഏറെ നിര്‍ണായകമാണ് കേസ്. കോടതിയില്‍നിന്ന് നടപടിയുണ്ടാല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കും, എംഎല്‍എ സ്ഥാനം നഷ്ടമാകും. യുവതി പരാതി നല്‍കി ഏഴാം ദിവസവും രാഹുലിനെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. രാഹുല്‍ ബെംഗളൂരുവില്‍ ഒളിവിലുണ്ടെന്നാണ് പൊലീസ് പറയുന്നു.
യുവതി നല്‍കിയിരിക്കുന്നത് വ്യാജ പരാതിയാണെന്നും കേസില്‍ താന്‍ നിരപരാധിയാണെന്നുമാണ് രാഹുല്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്. യുവതി വിവാഹിതയാണെന്നും ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനാണെന്നും രാഹുല്‍ പറയുന്നു. സ്വമേധയാ ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കഴിക്കുകയായിരുന്നുവെന്നും രാഹുല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കടുത്ത കുറ്റകൃത്യം നടന്നുവെന്നും ഒരു കാരണവശാലും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.
രാഹുലിന് എതിരെ മറ്റൊരു യുവതി കൂടി പരാതിയുമായി രംഗത്ത് എത്തിയിരുന്നു. കോണ്‍ഗ്രസിന് ലഭിച്ച പരാതി പോലീസിന് കൈമആറുകയും ചെയ്തിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S