Enter your Email Address to subscribe to our newsletters

Thiruvanathapuram, 3 ഡിസംബര്‍ (H.S.)
ബലാത്സംഗക്കേസില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം എന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുന്നു. നിലവില്‍ സസ്‌പെന്‍ഷനിലുളള രാഹുലിന് എതിരെ വീണ്ടും ബലാംത്സംഗ പരാതി ഉയര്‍ന്നതോടെ പാര്‍ട്ടിയില്‍ പുറത്താക്കണം എന്ന ആവശ്യം ഉയര്‍ന്നത്. ഇന്ന തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും എന്നാണ് കെ മുരളീധരന്റെ പ്രതികരണം.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ സ്വീകരിച്ച സസ്‌പെന്‍ഷന്‍ തിരുത്തലിനുള്ള മുന്നറിയിപ്പായിരുന്നു. എന്നാല്‍ അത്തരം ഒരു തിരുത്തലിന് ഇനി ഒരു സ്‌കോപ്പും കാണുന്നില്ല. അതുകൊണ്ട് തന്നെ ശക്തമായ നടപടി വേണം. ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി എന്നും മുരളീധരന്‍ പറഞ്ഞു. രാഹുലിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിനുള്ളിലെ നേതാക്കളേയും മുരളീധരന്‍ വിമര്‍ശിച്ചു. പുകഞ്ഞ കൊള്ളി പുറത്ത്. പുകഞ്ഞ കൊള്ളിയോട് സ്‌നേഹമുള്ളവര്‍ക്കും പുറത്ത് പോകാം എന്ന് മുരളീധരന്‍ പറഞ്ഞു.
എംഎല്‍ സ്ഥാനം തുടരണോയെന്ന് രാഹുല്‍ മാങ്കൂട്ടത്തിലാണ് തീരുമാനിക്കേണ്ടത്. പാര്‍ട്ടി സീറ്റ് നല്‍കി വിജയിപ്പിച്ച് എംഎല്‍എ ആക്കിയത് ജനങ്ങള്‍ക്ക് വേണി പ്രവര്‍ത്തിക്കാനാണ് അല്ലാതെ മതില്‍ ചാടാനല്ല. ഇനിയും ചുമന്ന് നടക്കേണ്ട കാര്യമില്ല. സിപിഎം എന്ത് ചെയ്തുവെന്ന് നോക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസ് നോക്കേണ്ടത് കോണ്‍ഗ്രസിന്റെ സല്‍പ്പേരും അന്തസുമാണ്. നിലപാട് കെപിസിസി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്. നടപടി ആക്ഷനിലൂടെ വരും എന്നും മുരളീധരന്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S