Enter your Email Address to subscribe to our newsletters

Palakkad, 3 ഡിസംബര്‍ (H.S.)
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സംഗക്കേസ് സംബന്ധിച്ച് ചോദ്യങ്ങളില്‍ പ്രകോപിതരായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളെ കാണുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ വീണ്ടും പരാതി വന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയോട് ചോദിച്ചതോടെയാണ് കോണ്‍ഗ്രസുകാര്‍ ബഹളമുണ്ടാക്കിയത്. ബഹളം വയ്ക്കരുതെന്ന് ചെന്നിത്തല തന്നെ ആവശ്യപ്പെട്ടു. എനന്നാല്‍ പ്രവര്‍ത്തകര്‍ വഴങ്ങിയില്ല. ബഹളം രൂക്ഷമായതോടെ രമേശ് ചെന്നിത്തല പ്രതികരണം അവസാനിപ്പിച്ചു. ഇതോടെയാണ് കോണ്‍ഗ്രസുകാര്‍ മാധ്യമങ്ങള്‍ക്ക് നേരെ തിരിഞ്ഞത്.
മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു. ഇനി ഒരു ചോദ്യവും ചോദിക്കേണ്ടതില്ലെന്ന് പറഞ്ഞാണ് അക്രമം നടത്തിയത്. എന്തുകൊണ്ടാണ് സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളോട് അഭിപ്രായം തേടാത്തത് എന്നുചോദിച്ചായിരുന്നു പ്രവര്‍ത്തകരുടെ ബഹളം.
---------------
Hindusthan Samachar / Sreejith S