Enter your Email Address to subscribe to our newsletters

Thiruvanathapuram, 3 ഡിസംബര്‍ (H.S.)
ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉടന്‍ പുറത്താക്കണമെന്ന് വിഎം സുധീരന്‍. കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ പാര്‍ട്ടി തലത്തില്‍ കര്‍ശന നടപടികള്‍ വേണം. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭ അംഗത്വം രാജിവച്ച് ഒഴിയുന്നതാണ് ഉചിതമെന്ന് സുധീരന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പാര്‍ട്ടി കൃത്യമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. പരാതിക്ക് മുന്‍പ് തന്നെ പാര്‍ട്ടി നടപടി സ്വീകരിച്ചു. ഇതുവരെ കോണ്‍ഗ്രസ് പാര്‍ട്ടി മറ്റു പാര്‍ട്ടികള്‍ക്ക് മാതൃകയായാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ സ്ഥിതിഗതികള്‍ ഇപ്പോള്‍ കുറച്ചു കൂടി മോശമായി. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. ഈ കാര്യത്തില്‍ ഇനിയും സാങ്കേതികത്വം നോക്കാതെ എത്രയും വേഗത്തില്‍ തന്നെ കര്‍ശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്നും സുധീരന്‍ പറഞ്ഞു.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫുമായും പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി വിഷയത്തില്‍ സംസാരിച്ചു. രാഹുലിന് എതിരായ നടപടി വൈകരുതെന്ന് ആവശ്യപ്പെട്ടതായും സുധീരന്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S