Enter your Email Address to subscribe to our newsletters

Thiruvananthapuram, 30 ഡിസംബര്‍ (H.S.)
കോണ്‍ഗ്രസ് സ്വന്തം നയങ്ങള്‍ കൊണ്ടും സമീപനങ്ങള്‍ കൊണ്ടും ചെന്നുപെടുന്ന വലിയ കുഴികളില്‍ നിന്നും അവരെ പരിക്ക് കൂടാതെ കൈപിടിച്ച് കയറ്റാന്‍ കരാര്‍ പണിയെടുത്ത ഒരു കരാര്‍ കമ്പനിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗെന്ന് റഹീം പരിഹസിച്ചു.കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജില്‍ മുസ്‌ലിം ലീഗിനെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം.ബുള്‍ഡോസറുകള്‍ ഇടിച്ചു നിരത്തിയ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കിടക്കേണ്ടി വന്ന മനുഷ്യരായിരുന്നില്ല, വരാനിരിക്കുന്ന കേരളത്തിലെ തെരഞ്ഞെടുപ്പ് മാത്രമായിരുന്നു ലീഗിന്റെ മനസ്സിലെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു.
''കോണ്‍ഗ്രസിന് പോറലേല്‍ക്കരുത്' എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു ലീഗിന്. ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയും മറ്റ് ലീഗ് നേതാക്കളും നടത്തിയ ന്യായീകരണ ശ്രമങ്ങള്‍ വസ്തുതകള്‍ക്കോ ധാര്‍മികതയ്‌ക്കോ ഒട്ടും നിരക്കുന്നതായിരുന്നില്ല. ബിജെപി സര്‍ക്കാരുകള്‍ നടത്തിയ ബുള്‍ഡോസര്‍ രാജില്‍ നിന്നും വ്യത്യസ്തമാണ് കോണ്‍ഗ്രസ്സ് നടത്തിയത് എന്ന് കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞത് കോണ്‍ഗ്രസിനുണ്ടായ 'ഡാമേജ് മാനേജ്മെന്റ്' മാത്രമാണ്.
മുസ്‌ലിങ്ങള്‍ മാത്രമല്ല, 'എല്ലാ സമുദായക്കാരുമുണ്ട്' എന്ന് സാഹിബ് പറഞ്ഞതും പച്ചക്കള്ളം. സത്യം കണ്മുന്നില്‍ കാണുമ്പോഴും ഒരു രീതിയിലും കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ചെയ്തത് നീതീകരിക്കാന്‍ ആര്‍ക്കും സാധിക്കാതിരിക്കുമ്പോഴും വളരെ ദുര്‍ബലമായ ന്യായീകരണ വാദങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ്സിന് പറ്റിയ 'ഡാമേജ്' പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ലീഗ് നടത്തികൊണ്ടിരുന്നു', അദ്ദേഹം പറഞ്ഞു.
ബാബരി മസ്ജിദ് തകര്‍ത്തപ്പോഴും ലീഗ് കോണ്‍ഗ്രസ്സിനോട് മൃദു ഭാവം കാട്ടിയെന്നും അന്ന് കോണ്‍ഗ്രസ്സ് കാട്ടിയ ആ ചതിയില്‍ നിന്നാണ് സംഘപരിവാര്‍ ഇന്ന് ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയായി വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. ലീഗിനൊപ്പം കര്‍ണാടകയിലെ പ്രതിപക്ഷമായ ബിജെപിയും ഈ നടപടിയെ ന്യായീകരിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ് ചെയ്തത് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് കൂടി സ്വീകര്യമായ ഒന്നായിട്ടും ലീഗ് ആ കൃത്യത്തെ ന്യായീകരിച്ചെന്നും എ എ റഹീം വിമര്‍ശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ലീഗിന്റെ രാഷ്ട്രീയ ദൗത്യമെന്ത്?
കോണ്‍ഗ്രസ്സ് സ്വന്തം നയങ്ങള്‍ കൊണ്ടും സമീപനങ്ങള്‍ കൊണ്ടും ചെന്നുപെടുന്ന വലിയ കുഴികളില്‍ നിന്നും അവരെ പരിക്ക് കൂടാതെ കൈപിടിച്ച് കയറ്റാന്‍ കരാര്‍ പണിയെടുത്ത ഒരു കരാര്‍ കമ്പനിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. കര്‍ണാടകയിലെ ഫക്കീര്‍ കോളനിയില്‍ നിന്നും വസീം ലേ ഔട്ടില്‍ നിന്നും ക്രൂരമായി കുടിയിറക്കപ്പെട്ടവരില്‍ എല്ലാവരും മുസ്‌ലിങ്ങളും ദളിതരും മാത്രമാണ്.
പേരില്‍ ഇന്ത്യന്‍ യൂണിയന്‍ എന്നൊക്കെയുണ്ടല്ലോ, രാജ്യത്തെ 'മുസ്‌ലിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന ലീഗ്' കണ്ടീഷണല്‍ ആകുന്നതിന്റെ കാരണം യുക്തിസഹമായി വിശദീകരിക്കാന്‍ കഴിയുമോ? ബുള്‍ഡോസറുകള്‍ ഇടിച്ചു നിരത്തിയ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കിടക്കേണ്ടി വന്ന മനുഷ്യരായിരുന്നില്ല, വരാനിരിക്കുന്ന കേരളത്തിലെ തെരഞ്ഞെടുപ്പ് മാത്രമായിരുന്നു ലീഗിന്റെ മനസ്സില്‍. 'കോണ്‍ഗ്രസ്സിന് പോറലേല്‍ക്കരുത്' എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു ലീഗിന്.
ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയും മറ്റ് ലീഗ് നേതാക്കളും നടത്തിയ ന്യായീകരണ ശ്രമങ്ങള്‍ വസ്തുതകള്‍ക്കോ ധാര്‍മികതയ്‌ക്കോ ഒട്ടും നിരക്കുന്നതായിരുന്നില്ല. ബിജെപി സര്‍ക്കാരുകള്‍ നടത്തിയ ബുള്‍ഡോസര്‍ രാജില്‍ നിന്നും വ്യത്യസ്തമാണ് കോണ്‍ഗ്രസ്സ് നടത്തിയത് എന്ന് കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞത് കോണ്‍ഗ്രസിനുണ്ടായ 'ഡാമേജ് മാനേജ്മെന്റ്' മാത്രമാണ്.
മുസ്‌ലിങ്ങള്‍ മാത്രമല്ല, 'എല്ലാ സമുദായക്കാരുമുണ്ട്. സാഹിബ് ഈ പറഞ്ഞതും പച്ചക്കള്ളം. സത്യം കണ്മുന്നില്‍ കാണുമ്പോഴും,ഒരു രീതിയിലും കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ചെയ്തത് നീതീകരിക്കാന്‍ ആര്‍ക്കും സാധിക്കാതിരിക്കുമ്പോഴും, വളരെ ദുര്‍ബലമായ ന്യായീകരണ വാദങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ്സിന് പറ്റിയ 'ഡാമേജ്' പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ലീഗ് നടത്തികൊണ്ടിരുന്നു.
ബാബരി മസ്ജിദ് തകര്‍ത്തപ്പോഴും ലീഗ് കോണ്‍ഗ്രസ്സിനോട് മൃദു ഭാവം കാട്ടി. കോണ്‍ഗ്രസ്സ് കാട്ടിയ ആ ചതിയില്‍ നിന്നാണ് സംഘപരിവാര്‍ ഇന്ന് ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയായി വളര്‍ന്നത്. കൂടുതല്‍ പറയുന്നില്ല, ലീഗിനൊപ്പം മറ്റൊരു കൂട്ടര്‍ കൂടി ഫക്കീര്‍ കോളനിയിലെയും വസീം ലേ ഔട്ടിലെയും മനുഷ്യത്വ വിരുദ്ധമായ ഈ നടപടിയെ ന്യായീകരിച്ചിട്ടുണ്ട്, അത് കര്‍ണാടകയിലെ പ്രതിപക്ഷമാണ്. ബിജെപിയാണ് അവിടെ പ്രതിപക്ഷം. കര്‍ണാടകയില്‍ ബിജെപി ചെയ്യാന്‍ ആഗ്രഹിച്ചത്, രാജ്യത്ത് എല്ലായിടത്തും അവര്‍ ചെയ്യുന്നത്, കര്‍ണാടകയിലെ കോണ്‍ഗ്രസ്സ് ചെയ്തു.
കോണ്‍ഗ്രസ്സ് സര്‍ക്കാരിന് പ്രതിരോധം തീര്‍ക്കാന്‍ അവിടുത്തെ പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തി. കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ് ചെയ്തത് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് കൂടി സ്വീകര്യമായ ഒന്നായിട്ടും ലീഗ് ആ കൃത്യത്തെ ന്യായീകരിച്ചു. 'കോണ്‍ഗ്രസ്സ് ബുള്‍ഡോസറുകള്‍ക്ക് ഹാ എന്തു ഭംഗി'
---------------
Hindusthan Samachar / CHANDHU CHANDRASEKHAR