വിശാൽ വധം മത തീവ്രവാദികൾക്ക് മുന്നിൽ കീഴടങ്ങിയ ഇടത്-വലത് സർക്കാരുകൾ വിശാലിന് നീതി നിഷേധിച്ചു - എബിവിപി
Thiruvananthapuram, 30 ഡിസംബര്‍ (H.S.) മത തീവ്രവാദികൾക്ക് മുന്നിൽ കീഴടങ്ങിയ ഇടത്-വലത് സർക്കാരുകൾ വിശാലിന് നീതി നിഷേധിച്ചുവെന്ന് എബിവിപി സംസ്ഥാനസെക്രട്ടറി ഈ യു ഈശ്വരപ്രസാദ്. ശക്തമായ തെളിവുകളും മരണമൊഴിയുമടക്കം ഉണ്ടായിട്ടും പ്രതികളെല്ലാം നിരപരാധികളാ
ABVP


Thiruvananthapuram, 30 ഡിസംബര്‍ (H.S.)

മത തീവ്രവാദികൾക്ക് മുന്നിൽ കീഴടങ്ങിയ ഇടത്-വലത് സർക്കാരുകൾ വിശാലിന് നീതി നിഷേധിച്ചുവെന്ന് എബിവിപി സംസ്ഥാനസെക്രട്ടറി ഈ യു ഈശ്വരപ്രസാദ്. ശക്തമായ തെളിവുകളും മരണമൊഴിയുമടക്കം ഉണ്ടായിട്ടും പ്രതികളെല്ലാം നിരപരാധികളാണെന്ന മുൻ ധാരണയോട് കൂടിയാണ് കോടതി കേസിനെ സമീപിച്ചത്. തുടക്കകാലത്തെ പോലീസ് അലംഭാവവും തീവ്രവാദികൾക്ക് വേണ്ടിയുള്ള സർക്കാർ ഒത്താശയുമാണ് വിശാലിന്റെ മുന്നിൽ നീതി ദേവതയുടെ കണ്ണടപ്പിക്കുന്ന സാഹചര്യം സൃഷ്ടിച്ചത്.

220 രേഖകളും 55 സാക്ഷികളെയും 50 തൊണ്ടിമുതലുകലും ഹാജരാക്കിയിട്ടും അതൊന്നും പരിഗണിക്കാത്ത കോടതിയുടെ നിലപാട് സംശയമുണർത്തുന്നു. കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്ന സമയത്ത് നിർബന്ധ ബുദ്ധിയോടെ കോടതി ഇടപെട്ട് സമ്മർദ്ദം ചെലുത്തിയിരുന്നു. സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടാണ് പ്രതികളായ ക്യാമ്പസ് ഫ്രണ്ട് മത തീവ്രവാദികളെ അറസ്റ്റ് ചെയ്യാൻ പോലും പോലീസ് തയ്യാറായത്.

ലോക്കൽ പോലീസിന്റെ അനാസ്ഥകാരണം എബിവിപി ഉൾപ്പടെ നടത്തിയ പോരാട്ട ഫലമായി കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പിന്നീട് കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിക്കാൻ പോലും സർക്കാർ തയ്യാറായില്ല. നിരവധി നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ സുപ്രീം കോടതിയെ സമീപിച്ച ശേഷം 8 വർഷങ്ങൾ കഴിഞ്ഞാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് മത തീവ്രവാദികൾ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് മുന്നിൽ ആസൂത്രിതമായെത്തി നടത്തിയ കൊലപാതകം കണ്ടുനിന്ന KSU- SFI നേതാക്കൾ കൂറുമാറികൊണ്ട് ഭീകര സംഘടനകളോടുള്ള തങ്ങളുടെ സമീപനം വ്യക്തമാക്കി.

കേരളത്തിലെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളുടെ ചരിത്രത്തിൽ, എല്ലാ കാലഘട്ടങ്ങളിലും ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള തീവ്ര സംഘടനകളെ വിദ്യാർത്ഥി സമൂഹം ഒന്നടങ്കം എതിർത്തുകൊണ്ടാണ് മുന്നോട്ട് പോയിട്ടുള്ളത്.

കേസ് അട്ടിമറിക്കാൻ രാഷ്‌ട്രീയതലത്തിൽ തന്നെ വലിയ ഗൂഢാലോചന നടന്നിരുന്നു. കോൺഗ്രസിന്റെ യുവജന സംഘടനയായ കെ എസ് യുവിന്റെയും എസ്. എഫ് ഐയുടെയും പ്രവർത്തകർ കൂറു മാറിയത് ഉന്നതതലത്തിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ്. സ്വർഗീയ വിശാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ, സംഭവ സമയത്ത് ക്യാമ്പസിൽ സാക്ഷികളായിരുന്ന കെഎസ്‌യു, എസ്എഫ്ഐ പ്രവർത്തകർ നൽകിയ മൊഴികളിൽ ഉണ്ടായ മാറ്റങ്ങൾ അതീവ ഗൗരവകാരമാണ്.

അന്ന് കെഎസ്‌യു ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഷിജു, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തനം ഉണ്ടായിരുന്നുവെന്ന് മൊഴി നൽകിയിരുന്നു. എന്നാൽ വിചാരണ സമയത്ത് മൊഴി മാറ്റി, കോളേജിൽ ക്യാംപസ്ഫ്രണ്ട് യൂണിറ്റ് ഇല്ലായിരുന്നുവെന്നും , തീവ്ര സ്വഭാവമുണ്ടോയെന്ന ചോദ്യത്തിന് ഇല്ലയെന്നും മറുപടി നൽകുകയുണ്ടായി. മൊഴിമാറ്റത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങൾ കൃത്യമായി അറിയുന്ന ഒരു അഭിഭാഷകനായ വ്യക്തിയാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നത് ഗുരുതരമാണ്.

അതുപോലെ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന അഖിൽ, 2024-ൽ വിചാരണ നടക്കുന്ന സമയത്ത് ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റി അംഗമായിരിക്കെ, കോടതി മുറിയിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തനം ഉണ്ടോയെന്ന ചോദ്യത്തിന് “അറിയില്ല” എന്നും, അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘടന ക്യാമ്പസ് ഫ്രണ്ടാണോ എന്ന ചോദ്യത്തിന് മൗനം പാലിക്കുകയുമാണ് ചെയ്തത്. അഭിമന്യു വധം നടന്ന് 6 വർഷങ്ങൾക്ക് ശേഷമാണ് എസ്എഫ്ഐ നേതാവ് ഈ മൊഴി നൽകുന്നത്.

ഇത്തരത്തിൽ, രണ്ട് പ്രധാന വിദ്യാർത്ഥി സംഘടനകളിലെ നേതാക്കൾ ഭീകരവാദ സ്വഭാവമുള്ള സംഘടനകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന കാഴ്ചയാണ് വിചാരണ സമയത്ത് പൊതുസമൂഹം കണ്ടത്. പണം വാങ്ങിയിട്ടാണോ, അതോ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണോ എസ്എഫ്ഐയും കെഎസ്‌യുവും ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നത് വ്യക്തമാക്കണം.

കൂടാതെ, ഈ കേസിലെ ഒന്നാം പ്രതിയായ നാസിം ആദ്യം എസ്എഫ്ഐ പ്രവർത്തകനായിരുന്നു, പിന്നീട് ക്യാമ്പസ് ഫ്രണ്ടിലേക്ക് മാറുകയാണുണ്ടായത്.

ഈ കേസിലെ പ്രധാന സാക്ഷികളിൽ ഒരാളായ കോളേജ് സെക്യൂരിറ്റി ജീവനക്കാരൻ രാജു പ്രതികളുടെ സ്വാധീനത്തിന് വഴങ്ങി അവർക്ക് അനുകൂലമായി മൊഴി മാറ്റി. വിശാൽ കേസുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് പരമാവധി ശിക്ഷ വാങ്ങി നൽകുന്നത് വരെ എബിവിപി നിയമ പോരാട്ടവുമായി മുന്നോട്ട് പോവും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News