പ്രശസ്ത കലാസംവിധായകന്‍ സഹസ് ബാല സംവിധായകനാകുന്ന ആന്തോളജി സിനിമകളുടെ ആദ്യചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി
Kochi, 30 ഡിസംബര്‍ (H.S.) പ്രശസ്ത കലാസംവിധായകന്‍ സഹസ് ബാല സംവിധായകനാകുന്ന ആന്തോളജി സിനിമകളുടെ ആദ്യചിത്രം ''അന്ധന്‍റെ ലോകം'' ചിത്രീകരണം കൊച്ചിയില്‍ പൂർത്തിയായി. മലയാളസിനിമയിലെ ഏറ്റവും ശ്രദ്ധേയനും ഒട്ടേറെ അംഗീകാരങ്ങളും നേടിയിട്ടുള്ള കലാ സംവിധായകന
Sahas Baala


Kochi, 30 ഡിസംബര്‍ (H.S.)

പ്രശസ്ത കലാസംവിധായകന്‍ സഹസ് ബാല സംവിധായകനാകുന്ന ആന്തോളജി സിനിമകളുടെ ആദ്യചിത്രം 'അന്ധന്‍റെ ലോകം' ചിത്രീകരണം കൊച്ചിയില്‍ പൂർത്തിയായി.

മലയാളസിനിമയിലെ ഏറ്റവും ശ്രദ്ധേയനും ഒട്ടേറെ അംഗീകാരങ്ങളും നേടിയിട്ടുള്ള കലാ സംവിധായകനാണ് സഹസ് ബാല. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി മലയാളത്തിലെ മികച്ച സിനിമകള്‍ക്ക് കലാസംവിധാനം ഒരുക്കിയ സഹസ് ബാല ആദ്യമായി സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്ന ആദ്യചിത്രമാണ് ‘അന്ധന്‍റെ ലോകം’.അദ്ദേഹം കഥയെഴുതി സംവിധാനം ചെയ്യുന്ന നാല് ചിത്രങ്ങൾ ഉൾപ്പെടുന്ന ആന്തോളജി സിനിമകളുടെ ആദ്യ ചിത്രമാണിത്. ആന്തോളജി വിഭാഗത്തില്‍ സഹസ് ബാല ഒരുക്കുന്ന നാല് ചിത്രങ്ങളില്‍ ആദ്യ സിനിമ കൂടിയാണ് അന്ധന്‍റെ ലോകം.

ഒരു പെണ്‍കുട്ടിയുടെയും പിതാവിന്‍റെയും വൈകാരികമായ ഹൃദയബന്ധങ്ങളുടെ കഥയും ജീവിതത്തിന്‍റെ മൂല്യബോധങ്ങളിലേക്ക് നമ്മെ വിളിച്ചുണര്‍ത്തുന്ന ഒരു പ്രമേയമാണ് അന്ധന്‍റെ ലോകമെന്ന് സംവിധായകന്‍ സഹസ് ബാല പറഞ്ഞു. ഏത് വിജയത്തിന്‍റെയും അടിസ്ഥാനം പണമല്ലെന്നും ജീവിതമൂല്യങ്ങളിലേക്കുള്ള വീക്ഷണമാണ് അതിന്‍റെ അടിസ്ഥാനമെന്നും ചിത്രം പറയുന്നു. കുടുംബബന്ധങ്ങളുടെ ഇഴയടുപ്പങ്ങൾ ഏറെ ഹൃദയഹാരിയായി ഈ ചിത്രം ഒപ്പിയെടുക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു മലയാളത്തിലെ മുപ്പതോളം പ്രമുഖ താരങ്ങളെ അണിനിരത്തിയാണ് അണിയറയില്‍ ഒരുങ്ങുന്ന നാല് ചിത്രങ്ങളും പ്രേക്ഷകരിലേക്ക് എത്തുന്നത്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമാണ് അന്ധന്‍റെ ലോകം ചിത്രീകരിച്ചത്.

​പൂജാ ചടങ്ങുകൾ

ചിത്രത്തിന്റെ പൂജ ചടങ്ങുകൾക്ക് പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര സ്വാഗതം ആശംസിച്ചു. നിർമ്മാതാക്കളിൽ ഒരാളായ ജീത്മ ആരംകുനിയിൽ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. പ്രമുഖ ചലച്ചിത്ര സംഗീത സംവിധായകൻ അജയ് ജോസഫ് ഫസ്റ്റ് ക്ലാപ്പ് നൽകി.

​ബാനർ: ഫുൾമാർക്ക് സിനിമ, വി എസ് മീഡിയ.

​കഥ-തിരക്കഥ-സംഭാഷണം-സംവിധാനം: സഹസ് ബാല.

​നിർമ്മാണം: ജേഷീദ ഷാജി, ജീത്മ ആരംകുനിയിൽ.

​ക്യാമറ: രവിചന്ദ്രൻ.

​പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര.

​കല: അജയൻ കൊല്ലം.

​എഡിറ്റർ: രതിൻ രാധാകൃഷ്ണൻ.

​വസ്ത്രാലങ്കാരം: ബബിഷ കെ. രാജേന്ദ്രൻ.

​മേക്കപ്പ്: റഹിം കൊടുങ്ങല്ലൂർ.

​സഹസംവിധാനം: നിഹാൽ.

​പി ആർ ഒ: പി ആർ സുമേരൻ.

അഭിനേതാക്കള്‍- ദേവനന്ദ ജിബിന്‍, പ്രശാന്ത് മുരളി, അനിയപ്പന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ശ്രീജേഷ് ശ്രീവത്സം, അശ്വതി പട്ടാമ്ബി, പ്രബിന്‍ ബാലന്‍, ലളിത കിഷോര്‍,

പ്രവീണ്‍ നാരായണൻ സഹസംവിധാനം -നിഹാല്‍, സ്റ്റില്‍സ്- ഗിരിശങ്കര്‍, തുടങ്ങിയവരാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News