Enter your Email Address to subscribe to our newsletters

Thiruvananthapuram, 29 ഡിസംബര്‍ (H.S.)
ബിജെപിയും ആർഎസ്എസും നടത്തുന്നതിന് സമാനമായ ‘കർസേവ’യാണ് കോൺഗ്രസ് ഇപ്പോൾ കർണാടകയിൽ നടപ്പിലാക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചു.കർണാടകയിലെ കോൺഗ്രസ് സർക്കാർ പാവപ്പെട്ട ജനങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് മേൽ ബുൾഡോസർ ഓടിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
യാതൊരു ദയയുമില്ലാതെ ജെസിബികൾ ഉപയോഗിച്ച് പാവപ്പെട്ടവരുടെ വീടുകൾ തകർക്കുകയാണ്. എന്ത് തെറ്റാണ് ഈ പാവപ്പെട്ടവർ ചെയ്തതെന്ന് ചോദിച്ച സനോജ്, അവർക്കിനി എങ്ങോട്ട് പോകണമെന്ന് പോലും അറിയാത്ത അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയം ട്വീറ്റ് ചെയ്തതോടെയാണ് ഇത് ദേശീയതലത്തിൽ ഗൗരവമായി ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ, കേരളത്തിലെ മാധ്യമങ്ങൾ ഈ ഭരണകൂട ഭീകരത കണ്ട ഭാവം നടിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'എന്ത് തെറ്റാണ് ആ പാവപ്പെട്ടവര്‍ ചെയ്തത്? ജെസിബി ഇടിച്ചുകയറ്റി പൂര്‍ണമായും ആളുകളെ തുടച്ചുമാറ്റി തകര്‍ത്തുകളഞ്ഞു. അവര്‍ക്കിനി എങ്ങോട്ട് പോകണമെന്ന് അറിയില്ല. കര്‍ണാടകയിലെ പ്രതിപക്ഷമായ ബിജെപി വിഷയത്തില്‍ പ്രതികരിക്കുന്നുപോലുമില്ല. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ? കേരളത്തില്‍ കോണ്‍ഗ്രസ് ആദിവാസി ജനതയോട് ചെയ്തത് എന്താണെന്ന് നമുക്കറിയാം. ആന്റണി സര്‍ക്കാരിന്റെ കാലത്തായിരുന്നു അത്. വി ഡി സതീശനും സംഘവും കര്‍ണാടക സന്ദര്‍ശിക്കണം. സിപിഐഎം എല്ലാ കാലത്തും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കൂടെയാണ്. പാവപ്പെട്ടവര്‍ക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ല. എന്നാല്‍, രാജ്യത്തെ അവസാനത്തെ കമ്മ്യൂണിസ്റ്റുകാരനും എന്തൊക്കെ സംഭവിച്ചാലും അവര്‍ക്കായി ശബ്ദമുയര്‍ത്താന്‍ ഉണ്ടാകും. അനീതിക്കെതിരെ മുഷ്ടി ചുരുട്ടാന്‍ കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷവും ഉണ്ടാകും' എന്നും വി കെ സനോജ് പറഞ്ഞു.
കേരളത്തിനെതിരെ കര്‍ണാടകയിലെ സിപിഐഎം രംഗത്തെത്തി എന്നത് വ്യാജ വാര്‍ത്തയാണെന്നും വി കെ സനോജ് പറഞ്ഞു. കര്‍ണാടക സിപിഐഎം കൃത്യമായ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ടെന്നും പ്രചരിക്കുന്നത് പച്ചക്കളളമാണെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടകയിൽ കോൺഗ്രസ് സർക്കാർ നടത്തിയത് ബുൾഡോസർ രാജാണെന്ന് സനോജ് നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസുകാരും ലിബറലുകളും നിരന്തരം പാടുന്ന രാഹുല്‍ ഗാന്ധിയുടെ 'സ്‌നേഹത്തിന്റെ കട' ഇങ്ങനെയൊക്കെയാണ് സ്‌നേഹം പ്രകടിപ്പിക്കുന്നത് എന്നും വി കെ സനോജ് പറഞ്ഞു.
കേരളം അതിദാരിദ്ര മുക്തമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെ പരിഹസിച്ചു നടന്ന കോണ്‍ഗ്രസുകാരുടെ സ്വന്തം സര്‍ക്കാരാണ് പാവപ്പെട്ട മൂവായിരത്തോളം മുസ്‌ലിം ജനതയെ ദയയില്ലാതെ തെരുവിലിറക്കി വിട്ടത് എന്നോര്‍ക്കണം' എന്നാണ് വി കെ സനോജ് പറഞ്ഞത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR