Enter your Email Address to subscribe to our newsletters

New delhi, 30 ഡിസംബര്‍ (H.S.)
വിമാനത്താവളത്തില്‍ വച്ച് യാത്രക്കാരനെ ആക്രമിച്ച കേസില്‍ പൈലറ്റ് അറസ്റ്റില്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് വീരേന്ദര്‍ സെജ്വാളിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്?ത് ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ ഡിസംബര്‍ 19 ന് ഡല്‍ഹി ഐജിഐ വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ സുരക്ഷാ പരിശോധനാ കവാടത്തിന് സമീപത്തുവച്ചാണ് ആക്രമണം നടന്നത്.
പരാതിക്കാരനായ അങ്കിത് ദേവന്‍ തന്റെ ഭാര്യയ്ക്കും രണ്ട് ചെറിയ കുട്ടികള്‍ക്കുമൊപ്പമാണ് വിമാനത്താവളത്തിലെത്തിയത്. സ്റ്റാഫിനായുള്ള ലെയ്നിലൂടെ പോകാന്‍ ശ്രമിക്കവെ, സെജ്വാള്‍ ഉള്‍പ്പെടെയുള്ള എയര്‍ലൈന്‍ ജീവനക്കാര്‍ ക്യൂ തെറ്റിക്കാന്‍ ശ്രമിച്ചതായി അങ്കിത് ദേവന്‍ ആരോപിച്ചു. ഇയാള്‍ ഇത് ചോദ്യം ചെയ്തതോടെ തര്‍ക്കം രൂക്ഷമായി. സെജ്‌വാള്‍ തന്നെ വിദ്യാഭ്യാസമില്ലാത്തവന്‍ എന്ന് വിളിക്കുകയും മര്‍ദിക്കുകയും ചെയ്തതായി അങ്കിത് ദേവന്റെ പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ ദേവന്റെ മൂക്കിന് പരിക്ക് പറ്റിയിരുന്നു.
എന്നാല്‍ അങ്കിത് ദേവന്‍ തനിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്നും മോശമായി സംസാരിച്ചെന്നുമാണ് സെജ്വാള്‍ ആരോപിക്കുന്നത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സെജ്?വാളിനെ സസ്‌പെന്‍ഡ് ചെയ്ത് ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു. ഡിസംബര്‍ 22-നാണ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വ്യോമയാന മന്ത്രാലയം സംഭവത്തില്‍ ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിടുകയും ബിസിഎഎസ്, സിഐഎസ്എഫ് എന്നിവരോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്.
വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ വെച്ചാണ് വീരേന്ദര്‍ സെജ്വാള്‍, അങ്കിത് ധവാനെന്ന യാത്രക്കാരനെ മര്‍ദിച്ചത്. ഡിസംബര്‍ 19 ന് സ്‌പൈസ് ജെറ്റ് വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ അങ്കിത് ധവാനും കുടുംബവും സെക്യൂരിറ്റി പരിശോധനയ്ക്കായി കാത്തുനില്‍ക്കുമ്പോഴാണ് സംഭവം. നാല് മാസം പ്രായമുള്ള കുഞ്ഞും കൂടെയുണ്ടായിരുന്നതിനാല്‍ വിമാനത്താവള അധികൃതര്‍ ഇവരോട് ജീവനക്കാര്‍ക്കുള്ള വരിയിലൂടെ പോകാന്‍ ആവശ്യപ്പെട്ടു. ഇത് പ്രകാരം ഇവിടെ കാത്തുനില്‍ക്കുമ്പോള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സീനിയര്‍ പൈലറ്റായ വീരേന്ദര്‍ സെജ്വാളും സഹപ്രവര്‍ത്തകരും വരി തെറ്റിച്ച് നടന്നുപോയി. അങ്കിത് ധവാന്‍ ഇത് ചോദ്യം ചെയ്തതാണ് മര്‍ദനമേല്‍ക്കാനുള്ള കാരണം.
ആക്രമണത്തില്‍ അങ്കിതിന്റെ മൂക്കിലും വായിലും മുറിവേറ്റ്, രക്തം വന്നു. ഏഴ് വയസ്സുകാരിയായ മകളുടെ മുന്നില്‍ വെച്ചാണ് തന്നെ പൈലറ്റ് മര്‍ദ്ദിച്ചതെന്നും സംഭവം മകള്‍ക്കിത് വലിയ മാനസികാഘാതമായെന്നും അങ്കിത് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ഈ കുറിപ്പ് വൈറലായതോടെ വന്‍ വിമര്‍ശനം ഉയര്‍ന്നു.
---------------
Hindusthan Samachar / Sreejith S