Enter your Email Address to subscribe to our newsletters

Thiruvalla, 30 ഡിസംബര്‍ (H.S.)
കേരള സർക്കാർ പുതുതായി പുറത്തിറക്കുന്ന പ്രീമിയം ബ്രാൻഡിക്ക് പേരും ലോഗോയും കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി ബിവറേജസ് കോർപ്പറേഷൻ. മലബാർ ഡിസ്റ്റിലറീസിൽ ഉത്പാദനം തുടങ്ങാനിരിക്കുന്ന പുതിയ മദ്യ ബ്രാൻഡിനെ ജനപ്രിയമാക്കുന്നതിന്റെ ഭാഗമായാണ് ഈ വ്യത്യസ്തമായ നീക്കം. പേരും ലോഗോയും അടുത്ത മാസം ജനുവരി ഏഴിനകം malabardistilleries@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കണം. വിജയിക്ക് 10,000 രൂപ സമ്മാനമായി നൽകും.
പുതിയ ബ്രാൻഡിക്ക് അനുയോജ്യമായ പേരും ആകർഷകമായ ലോഗോയുമാണ് ബെവ്‌കോ തേടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന പേരിനും ലോഗോയ്ക്കും പ്രത്യേക സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. താൽപ്പര്യമുള്ളവർക്ക് തങ്ങൾ നിർദ്ദേശിക്കുന്ന പേരും ലോഗോയും സഹിതം നിശ്ചിത സമയത്തിനകം അപേക്ഷിക്കാം. കേരളത്തിന്റെ തനിമയും ബ്രാൻഡിന്റെ ഗുണമേന്മയും പ്രതിഫലിപ്പിക്കുന്ന പേരുകൾക്കായിരിക്കും മുൻഗണന.
പാലക്കാട് മേനോൻപാറയിൽ പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡിൽ ആണ് പുതിയ ബ്രാൻഡി നിർമ്മിക്കുക. ഇവിടെ നിന്നുള്ള ആദ്യ ഘട്ട ഉത്പാദനമാണ് ഉടൻ ആരംഭിക്കാനിരിക്കുന്നത്. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള മദ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.
നിലവിൽ വിദേശമദ്യ വിപണിയിൽ സ്വകാര്യ കമ്പനികളുടെ ആധിപത്യമാണ് ഉള്ളത്. ഇതിന് ബദലായി സർക്കാരിന്റെ സ്വന്തം ബ്രാൻഡ് എത്തുന്നതോടെ വരുമാനം വർദ്ധിപ്പിക്കാമെന്നാണ് ബെവ്‌കോയുടെ കണക്കുകൂട്ടൽ. ജവാൻ റമ്മിന് ലഭിച്ച വലിയ സ്വീകാര്യത പുതിയ ബ്രാൻഡിക്കും ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
സംസ്ഥാന സര്‍ക്കാരിന്റെ ബ്രാന്‍ഡായ ജവാന്‍ റം നിലവില്‍ തന്നെ ഹിറ്റാണ്. ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ വിറ്റ മദ്യ ബ്രാന്‍ഡ് 'ജവാന്‍' റം ആണെന്ന് ബെവ്‌കൊയുടെ ഔദ്യോഗിക കണക്കുകള്‍. ഓണക്കാലത്തെ പത്തുദിവസം കൊണ്ട് 6,30,000 ലിറ്റര്‍ ജവാന്‍ മദ്യം വിറ്റതായാണ് കണക്ക്. അവിട്ടംദിനത്തില്‍ ബെവ്‌കൊയില്‍ 91 കോടിയുടെ മദ്യക്കച്ചവടം നടന്നു. അവിട്ടം ദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരൂര്‍ ഔട്ട്‌ലെറ്റിലാണെന്നും കണക്കുകള്‍.
ന്‍ഡ് എന്നതും സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന റം എന്നതുമാണ് ജവാന്റെ പ്രത്യേകത. ഓണക്കാലത്ത് ഇതിന്റെ ആവശ്യക്കാര്‍ ഏറുമെന്ന് മുന്‍കൂട്ടികണ്ട് ഉത്പാദനം വര്‍ധിപ്പിച്ചിരുന്നു. ഓണക്കാലത്തെ വില്‍പ്പന ആരംഭിക്കുന്നതിന് മുമ്പുതന്നെ ബെവ്‌കൊ എം.ഡി., മറ്റു ബ്രാന്‍ഡുകള്‍ക്ക് പ്രമോഷന്‍ നല്‍കരുതെന്നും പ്രമോഷന്‍ നല്‍കുന്നുണ്ടെങ്കില്‍ എല്ലാ ഔട്ട്‌ലെറ്റുകളിലും ജവാന്‍ റമ്മിന് നല്‍കണമെന്നും ചൂണ്ടിക്കാട്ടി പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
---------------
Hindusthan Samachar / Sreejith S