Enter your Email Address to subscribe to our newsletters

Kollam, 30 ഡിസംബര്‍ (H.S.)
ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് നീട്ടി. 14 ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നത്. ദ്വാരപാലക ശില്‍പ്പ കേസിലെ ജാമ്യാപേക്ഷ ജനുവരി ഏഴിനായിരിക്കും വിധി പറയുക. അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റി , ഗോവര്‍ദ്ധന്‍, ഭണ്ഡാരി എന്നിവര്‍ക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കി. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല സ്വര്‍ണ്ണകടത്ത് കേസില്‍ ദിണ്ഡിഗല്‍ മണിയെയും ബാലമുരുഗനേയും എസ്‌ഐടി ചോദ്യം ചെയ്തുവരികയാണ്.
അതേസമയം, ദൈവതൃല്ല്യന്‍ ആരെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വേട്ടനായ്ക്കള്‍ അല്ലെന്നായിരുന്നു പത്മകുമാറിന്റെ പ്രതികരണം. എല്ലാം ചെയ്തത് പത്മകുമാര്‍ ആണെന്നായിരുന്നു വിജയകുമാറിന്റെ മൊഴി. എല്ലാം അയ്യപ്പന്‍ നോക്കിക്കോളും എന്നായിരുന്നു പത്മകുമാര്‍ പ്രതികരിച്ചത്. കടകംപള്ളി ആണോ ദൈവതുല്യന്‍ എന്ന ചോദ്യത്തിന് ശവംതീനികള്‍ അല്ലെന്നായിരുന്നു ഉത്തരം.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ. പത്മകുമാറിനെ പൂര്‍ണമായും പ്രതി സ്ഥാനത്ത് നിര്‍ത്തുന്ന മൊഴിയാണ് എന്‍. വിജയകുമാര്‍. ഇന്നലെയാണ് പത്മകുമാറിന്റെ ബോര്‍ഡിലെ അംഗമായ വിജയകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പിന്നാലെ നടന്ന ചോദ്യം ചെയ്യലില്‍ തനിക്ക് ഒന്നും അറിയില്ല എന്നായിരുന്നു വിജയകുമാറിന്റെ മൊഴി.
പത്മകുമാര്‍ സഖാവാണ് ബോര്‍ഡിലെ പ്രധാനകാര്യങ്ങള്‍ നോക്കുന്നതും ചെയ്യുന്നതും. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റ പണികള്‍ക്കായി കൊണ്ടുപോകുന്നു എന്ന് ബോര്‍ഡ് യോഗത്തില്‍ അറിയിച്ചതും അദ്ദേഹമാണ്. തീരുമാനം എടുത്തതും അദ്ദേഹമാണ്. സഖാവ് പറഞഅഞതച് അനുസരിച്ച് മിനിട്‌സ് വായിച്ചുനോക്കാതെ ഒപ്പിടുക മാത്രമാണ് താന്‍ ചെയ്തത്. ഇത് പ്രശ്‌നമാകുമെന്ന് കരുതിയില്ല. വലിയ സ്വര്‍ണക്കൊളളയാണ് ലക്ഷ്യമെന്ന് അറിയില്ലായിരുന്നു എന്നും വിജയകുമാര്‍ മൊഴി നല്‍കി.നേരത്തെ വിജയകുമാറിനെയും മറ്റൊരു ബോര്‍ഡ് അംഗമായിരുന്ന കെ.പി. ശങ്കര്‍ദാസിനെയും എസ്‌ഐടി ചോദ്യംചെയ്തിരുന്നു. ഇതേ മൊഴി തന്നെയാണ് അന്നും ഇരുവരും നല്‍കിയത്. ഇതോടെയാണ് എ പത്മകുമാറിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ വേഗത്തില്‍ കടന്നത്.
2019ലെ ഭരണസമിതിയില്‍ പത്മകുമാറിന്റെ അപ്രമാദിത്വമായിരുന്നു എന്ന് അംഗങ്ങള്‍ മൊഴി നല്‍കുമ്പോള്‍ അത് ആരുടെ പിന്തുണയിലാണ് എന്ന ചോദ്യവും പ്രസക്തമാണ്. സിപിഎം പ്രതിനിധിയായി എത്തിയിട്ടും വിജയകുമആറിനെ പോലും അറിയിക്കാതെ പത്മകുമാര്‍ ഇതെല്ലാം ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയിലേയോ സര്‍ക്കാരിലേയോ ഉന്നതരുടെ പിന്തുണ ഉറപ്പായും ഉണ്ടാകണം. ഈ സംശയമാണ് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ സംശയനിഴലില്‍ നിര്‍ത്തുന്നത്.
---------------
Hindusthan Samachar / Sreejith S