സഖാവ് പറയും ഒപ്പിടും; ശബരിമല സ്വര്‍ണക്കൊള്ള മുഴുവന്‍ നടത്തിയത് പത്മകുമാറെന്ന് ആവര്‍ത്തിച്ച് മൊഴി നല്‍കി വിജയകുമാര്‍
Kollam, 30 ഡിസംബര്‍ (H.S.) ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാറിനെ പൂര്‍ണമായും പ്രതി സ്ഥാനത്ത് നിര്‍ത്തുന്ന മൊഴിയുമായി എന്‍. വിജയകുമാര്‍. ഇന്നലെയാണ് പത്മകുമആറിന്റെ ബോര്
padmakumar


Kollam, 30 ഡിസംബര്‍ (H.S.)

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാറിനെ പൂര്‍ണമായും പ്രതി സ്ഥാനത്ത് നിര്‍ത്തുന്ന മൊഴിയുമായി എന്‍. വിജയകുമാര്‍. ഇന്നലെയാണ് പത്മകുമആറിന്റെ ബോര്‍ഡിലെ അംഗമായ വിജയകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പിന്നാലെ നടന്ന ചോദ്യം ചെയ്യലില്‍ തനിക്ക് ഒന്നും അറിയില്ല എന്നായിരുന്നു വിജയകുമാറിന്റെ മൊഴി.

പത്മകുമാര്‍ സഖാവാണ് ബോര്‍ഡിലെ പ്രധാനകാര്യങ്ങള്‍ നോക്കുന്നതും ചെയ്യുന്നതും. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റ പണികള്‍ക്കായി കൊണ്ടുപോകുന്നു എന്ന് ബോര്‍ഡ് യോഗത്തില്‍ അറിയിച്ചതും അദ്ദേഹമാണ്. തീരുമാനം എടുത്തതും അദ്ദേഹമാണ്. സഖാവ് പറഞഅഞതച് അനുസരിച്ച് മിനിട്സ് വായിച്ചുനോക്കാതെ ഒപ്പിടുക മാത്രമാണ് താന്‍ ചെയ്തത്. ഇത് പ്രശ്നമാകുമെന്ന് കരുതിയില്ല. വലിയ സ്വര്‍ണക്കൊളളയാണ് ലക്ഷ്യമെന്ന് അറിയില്ലായിരുന്നു എന്നും വിജയകുമാര്‍ മൊഴി നല്‍കി.നേരത്തെ വിജയകുമാറിനെയും മറ്റൊരു ബോര്‍ഡ് അംഗമായിരുന്ന കെ.പി. ശങ്കര്‍ദാസിനെയും എസ്ഐടി ചോദ്യംചെയ്തിരുന്നു. ഇതേ മൊഴി തന്നെയാണ് അന്നും ഇരുവരും നല്‍കിയത്. ഇതോടെയാണ് എ പത്മകുമാറിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ വേഗത്തില്‍ കടന്നത്.

2019ലെ ഭരണസമിതിയില്‍ പത്മകുമാറിന്റെ അപ്രമാദിത്വമായിരുന്നു എന്ന് അംഗങ്ങള്‍ മൊഴി നല്‍കുമ്പോള്‍ അത് ആരുടെ പിന്തുണയിലാണ് എന്ന ചോദ്യവും പ്രസക്തമാണ്. സിപിഎം പ്രതിനിധിയായി എത്തിയിട്ടും വിജയകുമആറിനെ പോലും അറിയിക്കാതെ പത്മകുമാര്‍ ഇതെല്ലാം ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയിലേയോ സര്‍ക്കാരിലേയോ ഉന്നതരുടെ പിന്തുണ ഉറപ്പായും ഉണ്ടാകണം. ഈ സംശയമാണ് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ സംശയനിഴലില്‍ നിര്‍ത്തുന്നത്.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ പങ്കിനെ കുറിച്ചുള്ള വിവരങ്ങള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നിരുന്നു, . തട്ടിപ്പിന്റെ തുടക്കം പത്മകുമാറില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വന്തം കൈപ്പടയിലെഴുതിയ രേഖകളും മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസു അടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴികളുമാണ് പത്മകുമാറിന് കുരുക്കായി മാറിയത്. തട്ടിപ്പിന് തുടക്കം കുറിച്ചത് 2019 ഫെബ്രുവരിയില്‍ ആണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സ്വര്‍ണ്ണ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനുള്ള നിര്‍ദ്ദേശം പത്മകുമാര്‍ ദേവസ്വം ബോര്‍ഡിന് മുന്നില്‍ ആദ്യം അവതരിപ്പിച്ചു. ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍. വാസുവിന്റെ മൊഴിയനുസരിച്ച്, പത്മകുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പോറ്റിയുടെ അപേക്ഷയില്‍ പത്മകുമാര്‍ അമിത താല്പര്യം എടുക്കുകയും നടപടി വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്ത പത്മകുമാറിന്റെ സ്വന്തം കൈപ്പടയിലെഴുതിയ രേഖകള്‍ ഏറ്റവും ശക്തമായ തെളിവായി. ഇത് തന്നെയാണ് അംഗങ്ങള്‍ക്കും കുരുക്കാകുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News