Enter your Email Address to subscribe to our newsletters

Thiruvanathapuram, 30 ഡിസംബര്‍ (H.S.)
ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ വമ്പന്‍ സ്രാവുകളുണ്ടെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞിരുന്നതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആ വമ്പന്‍ സ്രാവുകളെ ചോദ്യം ചെയ്യാതെ വസ്തുതകള്‍ പുറത്തുവരില്ല. ഹൈക്കോടതി പറഞ്ഞതും ഇതു തന്നെയാണ്. അന്വേഷണം ഒരുഘട്ടം കഴിഞ്ഞു മുന്നോട്ടുപോകുന്നില്ല. എന്നുവച്ചാല്‍ പ്രധാനപ്പെട്ട ആളുകളുടെ അടുത്തേക്ക് അന്വേഷണം എത്തുന്നില്ലന്നര്‍ത്ഥമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കടകംപിള്ളി സുരേന്ദ്രന്‍ദേവസ്വത്തിന്റെ ചുമതല വഹിച്ചപ്പോഴാണ് ഈ സംഭവം നടക്കുന്നത്. മന്ത്രിയറിയാതെ ഇത്രയും പ്രധാനപ്പെട്ടകാര്യങ്ങള്‍ ശബരിമലയില്‍ നടന്നുവെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? രണ്ടുദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ മാത്രം വിചാരിച്ചാല്‍ ഇത്തരത്തിലൊരു സ്വര്‍ണ്ണക്കൊള്ള അവിടെ നടത്താന്‍ കഴിയുമോ? അപ്പോള്‍ ഇതിനൊക്കെ രാഷ്ട്രീയമായ സംരക്ഷണമുണ്ടായിരുന്നു എന്നര്‍ത്ഥം. മൂന്ന് സിപിഎം നേതാക്കളാണ് സ്വര്‍ണ്ണക്കൊള്ളയുടെ പേരില്‍ ജയിലില്‍ കിടക്കുന്നത്. ഇതൊന്നും അന്നത്തെ മന്ത്രിയറിയാതെയാണ് നടന്നതെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
സ്വര്‍ണ്ണക്കൊള്ളയുടെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരണം. ഇതിനായുള്ള ശക്തമായ പോരാട്ടവുമായി ഞങ്ങള്‍ മുന്നോട്ടുപോകും. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണം എന്നാണ് ഞങ്ങള്‍ ആദ്യം മുതലെ ആവശ്യപ്പെടുന്നത്. കോടതി നിയോഗിച്ച എസ് ഐടിയുടെ അന്വേഷണം മുന്നോട്ടുപോകുന്നതില്‍ പരാതിയില്ല. കോടതിയക്ക് ഇടപെടാന്‍ കഴിയും എന്നതുകൊണ്ടാണ് എസ്ഐടിയില്‍ ഞങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നത്്. എന്നാല്‍ ഈ സ്വര്‍ണ്ണക്കൊള്ള രാജ്യാന്തരമാനങ്ങളുള്ള ഒരു കേസാണ്.അതുകൊണ്ടാണ് സിബിഐ അന്വേഷിക്കണമെന്ന് പറയുന്നത്. അതിനര്‍ത്ഥം എസ്ഐടിയില്‍ വിശ്വാസിമില്ല എന്നല്ല. കടകംപിള്ളിയെയും രണ്ടുദേവസ്വം മുന്‍ അധ്യക്ഷന്‍മ്മാരെയും ചോദ്യം ചെയ്തത്കൊണ്ടൊന്നും ഇത്് അവസാനിക്കില്ല. ഇതിന്റെ കണ്ണികള്‍ വിദേശത്താണ്. യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ ഇതവസാനിക്കില്ല. ഇതുമായി ബന്ധപ്പെട്ട വന്‍സ്രാവുകള്‍ വലയില്‍ കുടുങ്ങുക തന്നെ ചെയ്യും.
അറസ്റ്റിലായ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കാതിരുന്നത് വലിയ ഹെഡ്ഡിംഗ് വരുമെന്ന് വിചാരിച്ചാണ് എന്ന് സംസ്ഥാന സെക്രട്ടരി എംവി ഗോവിന്ദന്‍ പറയുന്നത് കേട്ടപ്പോള്‍ അദ്ദേഹത്തോട് സഹതാപം തോന്നി. ജനങ്ങളെ പേടിയില്ലാത്ത പാര്‍ട്ടിയാണ് സിപിഎം. എന്നിട്ടാണോ പത്രക്കാരുടെ ഹെഡ്ഡിംഗിനെ പേടിക്കുന്നത്. സിപിഎം നേതാക്കള്‍ ഓരോരുത്തരായി ഘോഷയാത്ര പോലെ ജയിലിലേക്കാണ് എന്നിട്ടപം അവര്‍ക്കെതിരായി നടപടിയെടുക്കാന്‍ കഴിയാത്ത പാര്‍ട്ടി സെക്രട്ടറിയോട് സഹതാപം തോന്നുന്നതായും ചെന്നിത്തല പറഞ്ഞു.
---------------
Hindusthan Samachar / Sreejith S