Enter your Email Address to subscribe to our newsletters

Varkkala, 30 ഡിസംബര്‍ (H.S.)
ശ്രീനാരായണ ഗുരുദേവന്‍ പകര്‍ന്നു നല്‍കിയ പാഠങ്ങള്‍ വരാനിരിക്കുന്ന പതിറ്റാണ്ടുകളിലും സമൂഹത്തെ പ്രചോദിപ്പിക്കുമെന്ന് ഉപരാഷ്ട്രപതി സിപി.രാധാകൃഷ്ണന്‍. 93ാമത് ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. തീര്‍ഥാടനം എന്ന സങ്കല്‍പത്തിലൂടെ സമൂഹത്തിന്റെ ഉദ്ധാരണമാണ് ഗുരുദേവന്‍ ലക്ഷ്യമിട്ടത്. ആത്മീയവും സാമൂഹികവുമായി ചിന്തകള്‍ വേറിട്ടു നില്‍ക്കുന്നതല്ല. സമൂഹത്തെ പരിവര്‍ത്തനത്തിന്റെ പാതയിലേക്കു നയിക്കുന്ന ആശയങ്ങളാണ് ഗുരുദേവന്‍ മുന്നോട്ടുവച്ചതെന്നു അദ്ദേഹം പറഞ്ഞു. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി.രാജേഷ്, മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ശശി തരൂര്‍ എംപി എന്നിവര്‍ പങ്കെടുത്തു.
രാവിലെ 7.30ന് സ്വാമി സച്ചിദാനന്ദ ധര്‍മപതാക ഉയര്‍ത്തിയതോടെയാണ് ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായത്. ഗുരുദേവ ശിഷ്യന്‍ സ്വാമി ബോധാനന്ദയുടെ അഭിഷേക ശതാബ്ദി, ഗുരുദേവ- മഹാത്മജി സമാഗമ ശതാബ്ദി സമാപനം, സ്വാമി സത്യവ്രത സമാധി ശതാബ്ദി, ഗുരുദേവ- സ്വാമി ശ്രദ്ധാനന്ദജി സമാഗമ ശതാബ്ദി എന്നിവയുടെ നിറവിലാണ് ഇത്തവണത്തെ തീര്‍ഥാടനം. ഗുരുദേവന്റെ അഷ്ട സന്ദേശങ്ങളില്‍ അധിഷ്ഠിതമായി 14 സമ്മേളനങ്ങള്‍ നടത്തും.
വിദ്യാഭ്യാസം സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. ഉച്ചയ്ക്ക് ഒന്നിനുള്ള സമ്മേളനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. 3ന് ഗുരുദേവന്റെ ഏകലോക വ്യവസ്ഥിതിയും ആത്മീയതയും സമ്മേളനം ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. 4ന് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തില്‍ ശിവഗിരി മഠത്തിലെ സന്യാസിമാര്‍ നയിക്കുന്ന ശ്രീനാരായണ ദിവ്യസത്സംഗം. 5ന് ഈശ്വരഭക്തി സമ്മേളനം കൊളത്തൂര്‍ അദ്വൈതാശ്രമം അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. സ്വാമി സൂക്ഷ്മാനന്ദ അധ്യക്ഷനാകും.
നാളെ രാവിലെ 5.30ന് തീര്‍ഥാടന ഘോഷയാത്ര മഹാസമാധിയില്‍ നിന്നു പുറപ്പെടും. 9.30 ന് തീര്‍ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രി വി.എന്‍.വാസവന്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിക്കും. 12 നുള്ള സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അധ്യക്ഷനാകും. 2.30 നുള്ള സമ്മേളനം മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അധ്യക്ഷനാവും. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയാകും. 5 ന് മാധ്യമ സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. രാത്രി 12ന് മഹാസമാധിയില്‍ പുതുവത്സര പൂജയും സമൂഹ പ്രാര്‍ഥനയും.
അഹീെ ഞലമറ ആര്‍.ശങ്കറുടെ ജന്മഗ്രാമത്തില്‍ നിന്നുള്ള ശിവഗിരി തീര്‍ഥാടന പദയാത്രയ്ക്കു ഗംഭീര തുടക്കം; മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു
ജനുവരി 1ന് 10 മണിക്കുള്ള സമ്മേളനം ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. കര്‍ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍ അധ്യക്ഷനാകും. 11ന് ശ്രീനാരായണ പ്രസ്ഥാന സംഗമം മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. കെ.സുധാകരന്‍ എംപി അധ്യക്ഷനാകും. 1ന് തമിഴ് കന്നട ശ്രീനാരായണ സംഗമം തമിഴ്നാട് മന്ത്രി ടി.മനോ തങ്കരാജ് ഉദ്ഘാടനം ചെയ്യും. 2.30 ന് സാഹിത്യ സമ്മേളനം എം.മുകുന്ദനും തുടര്‍ന്നു സമാപന സമ്മേളനം മന്ത്രി സജി ചെറിയാനും ഉദ്ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ് അധ്യക്ഷനാകും.
---------------
Hindusthan Samachar / Sreejith S