പതിനഞ്ചാം കേരള നിയമസഭ ബജറ്റ് സമ്മേളനം ജനുവരി 20 മുതല്‍
Trivandrum, 31 ഡിസംബര്‍ (H.S.) പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ ആരംഭിക്കും. ജനുവരി 29നാണ് ബജറ്റ് അവതരണം. രണ്ടാം പിണറായി സർക്കാരിൻെറ അവസാന ബജറ്റാണിത്. നിയമസഭാ സമ്മേളനം വിളിക്കാൻ മന്ത്രിസഭാ യോഗം ഗവർണറോട് ശിപാർശ ചെയ്യും. ഗവർണ
പതിനഞ്ചാം കേരള നിയമസഭ ബജറ്റ് സമ്മേളനം ജനുവരി 20 മുതല്‍


Trivandrum, 31 ഡിസംബര്‍ (H.S.)

പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ ആരംഭിക്കും. ജനുവരി 29നാണ് ബജറ്റ് അവതരണം. രണ്ടാം പിണറായി സർക്കാരിൻെറ അവസാന ബജറ്റാണിത്. നിയമസഭാ സമ്മേളനം വിളിക്കാൻ മന്ത്രിസഭാ യോഗം ഗവർണറോട് ശിപാർശ ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷമായിരിക്കും നിയമസഭാ സമ്മേളനം ആരംഭിക്കുക.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തസ്തിക

കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററില്‍ 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികളും ഉള്‍പ്പെടെ 159 തസ്തികകള്‍ സൃഷ്ടിക്കും.

ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 12 സയന്റിഫിക് ഓഫീസർ തസ്തികകൾ സൃഷ്ടിക്കും. ബയോളജി വിഭാഗത്തിൽ – 3 കെമിസ്ട്രി വിഭാഗത്തിൽ – 4, ഡോക്യുമെൻ്റ്സ് വിഭാഗത്തിൽ – 5 എന്നിങ്ങനെയാണ് തസ്തികകള്‍.

തലശ്ശേരിയില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അധിക ബെഞ്ച്; 22 തസ്തികകള്‍

തലശ്ശേരി കോടതി സമുച്ചയത്തിൻ്റെ കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന പഴയ അഡീഷണൽ ജില്ലാ കോടതി സമുച്ചയ കെട്ടിടത്തിൻ്റെ താഴത്തെ നില കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ അധിക ബെഞ്ച് പ്രവർത്തനത്തിന് വിനിയോഗിക്കാന്‍ അനുമതി നൽകി. ഇതിനായി 22 തസ്തികകളിൽ 16 തസ്തികകൾ പുതിയതായി സൃഷ്ടിക്കാനും 6 തസ്തികകൾ പുനർ വിന്യസിക്കാനും തീരുമാനിച്ചു. കെട്ടിടത്തിൻ്റെ സിവിൽ/ഇലക്ട്രിക് ജോലികൾക്കായി 87,30,000 രൂപയും ഓഫീസ് സംവിധാനത്തിനായി ഒരു കോടി എട്ട് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപയും ചെലവഴിക്കും.

വിരമിക്കല്‍ പ്രായം ഏകീകരിച്ചു

രണ്ട് തരത്തിലുള്ള വിരമിക്കല്‍ പ്രായം നിലനില്‍ക്കുന്ന കേരളേ അഗ്രോ മിഷനറി കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ (KAMCO) ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സായി ഏകീകരിച്ചു.

മൃഗസംരക്ഷണ വകുപ്പിൻ്റെ കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെൻ്റ് ബോർഡ് ലിമിറ്റഡിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസ്സാക്കി ഉയർത്തി.

പാർട്ട് ടൈം കണ്ടിൻജൻ്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തും

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും സാംസ്കാരിക നിലയങ്ങളിലും പഞ്ചായത്ത് ലൈബ്രറികളിലും ശിശു മന്ദിരങ്ങളിലും നഴ്സറി സ്കൂളുകളിലും ഓണറേറിയം/ ദിവസ വേതന അടിസ്ഥാനത്തിൽ പ്രവര്‍ത്തിച്ചു വരുന്ന നടപടിക്രമങ്ങള്‍ പാലിച്ച് നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്തും. പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ചവരും നിലവിൽ പത്തോ അതിലധികമോ വർഷമായി തുടർച്ചയായി പ്രവർത്തിച്ചു വരുന്നരെയാണ് സ്ഥിരപ്പെടുത്തുക. ലൈബ്രേറിയന്‍, നഴ്സറി ടീച്ചര്‍, ആയ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരെ പാർട്ട് ടൈം കണ്ടിൻജൻ്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പാർട്ട് ടൈം ആയി നിയോഗിച്ച് ഓണറേറിയം/ദിവസ വേതന രീതിയിലേക്ക് മാറ്റിയവർ ഉൾപ്പെടെയുള്ളവര്‍ക്കും ആനുകൂല്യം ലഭിക്കും.

പ്രത്യേക നഷ്ടപരിഹാര പാക്കേജ്

ഉഡുപ്പി-കരിന്തളം (കാസർഗോഡ്) 400 കെ.വി. അന്തർ സംസ്ഥാന ട്രാൻസ്മിഷൻ ലൈൻ പദ്ധതിയുടെ നിർമ്മാണത്തിനായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് അംഗീകരിച്ചു. പാക്കേജ് നടപ്പിലാക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത പൂർണ്ണമായും സ്റ്റെർലൈറ്റ് പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് പ്രസ്തുത പ്രോജക്ടിനായി രൂപീകരിച്ച സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയ ഉഡുപ്പി കാസർഗോഡ് ട്രാൻസ്മിഷൻ ലിമിറ്റഡ് (UKTL) വഹിക്കേണ്ടതാണ് എന്ന വ്യവസ്ഥയിലാണിത്.

നിയമനം

കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി മനോജ് കുമാർ സി പി യെ നിയമിക്കും.

---------------

Hindusthan Samachar / Roshith K


Latest News