Enter your Email Address to subscribe to our newsletters

Delhi, 31 ഡിസംബര്‍ (H.S.)
മൂന്ന് വിമാന കമ്ബനികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കേരളം ആസ്ഥാനമായുള്ള അല്‍ഹിന്ദ്, ഫ്‌ളൈ എക്‌സ്പ്രസ് എന്നിവയ്ക്ക് പുറമെ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ശംഖ് എയര്‍.
ആഭ്യന്തര സര്‍വീസുകളില്‍ തിളങ്ങി നിന്നിരുന്ന ഇന്‍ഡിഗോ വിമാന കമ്ബനിയുടെ പ്രവര്‍ത്തനം താളം തെറ്റിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയത്. സ്വര്‍ണം കൂമ്ബാരമാക്കി ഇന്ത്യക്കാര്‍ 5 ലക്ഷം കോടി കവിഞ്ഞു, ഞെട്ടിക്കുന്ന കണക്ക്, വില കൂടിയിട്ടും വാങ്ങുന്നുജനുവരി രണ്ടാംവാരം പ്രവര്‍ത്തനം തുടങ്ങാനാണ് ശംഖ് എയറിന്റെ തീരുമാനം.
മൂന്ന് എയര്‍ബസ് വിമാനങ്ങളാണ് സര്‍വീസ് നടത്തുക. ലഖ്‌നൗവിനെ ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ചാകും സര്‍വീസ്. ആദ്യം യുപിയിലും പിന്നീട് മറ്റു സംസ്ഥാനങ്ങളലേക്കും രണ്ട് വര്‍ഷം കഴിഞ്ഞാല്‍ അന്തര്‍ദേശീയ സര്‍വീസും ആരംഭിക്കാനാണ് പദ്ധതി എന്ന് 35കാരനായ ഉടമ ശ്രാവണ്‍ കുമാര്‍ വിശ്വകര്‍മ പറഞ്ഞു.
മാര്‍ച്ച് മാസമാകുമ്ബോഴേക്കും രണ്ട് വിമാനങ്ങള്‍ കൂടി സര്‍വീസിന് എത്തുമെന്നാണ് കമ്ബനിയുടെ പ്രതീക്ഷ. ഇടത്തരം വരുമാനക്കാര്‍ക്കും വിമാന സര്‍വീസ് പ്രാപ്യമാക്കുകയാണ് ശ്രാവണ്‍ കുമാറിന്റെ ലക്ഷ്യം. നാലു വര്‍ഷം മുമ്ബാണ് വിമാന കമ്ബനി തുടങ്ങുന്ന ആലോചന തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു.
നടപടിക്രമങ്ങള്‍ മനസിലാക്കി, പണം കണ്ടെത്തി പദ്ധതി, ഇപ്പോള്‍ യാഥാര്‍ഥ്യമായി എന്നും ശ്രാവണ്‍ കുമാര്‍ പറഞ്ഞു.ഇടത്തരം കുടുംബാംഗമാണ് ശ്രാവണ്‍ കുമാര്‍. ജീവിക്കാന്‍ പല ജോലികളും ചെയ്തു. ഓട്ടോ, ടെമ്ബോ ഡ്രൈവറായും പ്രവര്‍ത്തിച്ചു. പഠനത്തില്‍ അത്ര മികച്ച പ്രകടനമായിരുന്നില്ല.
സുഹൃത്തുക്കള്‍ക്കും മറ്റും ഒപ്പംചേര്‍ന്ന് പല ബിസിനസും ചെയ്തു. മിക്കതും പൊട്ടി. 2014ല്‍ സിമന്റ് വ്യാപാരം തുടങ്ങിയതോടെയാണ് ചിത്രം മാറിയത്. പച്ച പിടിച്ചതോടെ കൂടുതല്‍ ലോറികളും ടെമ്ബോകളും വാങ്ങി.ആളുകള്‍ എന്തുപറയും എന്ന് ആശങ്കപ്പെടരുത്ടിഎംടി സ്റ്റീല്‍, ഗതാഗതം, ഖനനം തുടങ്ങിയ മേഖലകളിലേക്കും കൈവെച്ചു.
ഇന്ന് 400ല്‍ അധികം ട്രക്കുകളുണ്ട്. വലിയ ആസൂത്രണത്തോടെ വ്യാപാരം തുടങ്ങിയ വ്യക്തിയല്ല ശ്രാവണ്‍ കുമാര്‍. ക്രമേണ വികസിച്ചുവന്ന വ്യാപാരിയാണ്. ആവശ്യത്തിന് അനുസരിച്ച് കൂടുതല്‍ വാഹനങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കി. അതിവേഗം വളരുന്നത് വ്യോമയാന മേഖലയാണ് എന്ന് മനസിലാക്കിയാണ് വിമാന കമ്ബനി തുടങ്ങാമെന്ന് തീരുമാനിച്ചത്.
ശ്രാവണ്‍ കുമാറിന്റെ കമ്ബനിയുടെ പേരില്‍ നിന്നാണ് ശംഖ് എന്ന വാക്ക് സ്വീകരിച്ചത്. മാതൃകമ്ബനി തന്നെയാണ് ശംഖ് എയറിന് പ്രധാനമായും ഫണ്ട് ചെയ്യുന്നത്. മറ്റു ചില കമ്ബനികളുടെ സഹായവും നേടി. മറ്റു കമ്ബനികളുടെ വിമാന സര്‍വീസ് നോക്കിയല്ല ശംഖ് എയര് പ്രവര്‍ത്തിക്കുക.
ചെയ്യുന്ന സര്‍വീസ് ഭംഗിയായി തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുക എന്നും ശ്രാവണ്‍ കുമാര്‍ പറഞ്ഞു.സീസണ്‍ അനുസരിച്ച് ടിക്കറ്റ് നിരക്ക് കൂട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിസിനസ് ക്ലാസിലെ ടിക്കറ്റിന് അല്‍പ്പം നിരക്ക് കൂടും. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കണം എന്ന ലക്ഷ്യവുമുണ്ട്.
ആളുകള്‍ എന്തു പറയുമെന്ന് നോക്കി കാര്യങ്ങള്‍ തീരുമാനിക്കുന്ന ശീലമില്ലെന്ന് ശ്രാവണ്‍ കുമാര്‍ പറയുന്നു. ഒരുകാലത്ത് ടെമ്ബോ ഓടിച്ച വ്യക്തിയാണ് വിമാന കമ്ബനിക തുടങ്ങുന്നത്. അത് സാധിക്കുമെങ്കില്‍ പുതിയ യുവാക്കള്‍ക്ക് അതിനും അപ്പുറം സാധിക്കും. മാനസികമായി തയ്യാറാകുക മാത്രമാണ് വേണ്ടതെന്നും ശ്രാവണ്‍ കുമാര്‍ പറയുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR