സ്വര്‍ണവില അടിക്കടി കുറയുന്നു;
Ernakulam, 31 ഡിസംബര്‍ (H.S.) കേരളത്തില്‍ സ്വര്‍ണവിലയില്‍ അടിക്കടി മാറ്റം. ഒരു ദിവസം മൂന്നും നാലും തവണ വില മാറുകയാണ്. ഇത് സംശയകരമാണ് എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എന്തുകൊണ്ട് ഇങ്ങനെ വില മാറുന്നു എന്ന ചോദ്യമാണ് മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എ
Gold rate


Ernakulam, 31 ഡിസംബര്‍ (H.S.)

കേരളത്തില്‍ സ്വര്‍ണവിലയില്‍ അടിക്കടി മാറ്റം. ഒരു ദിവസം മൂന്നും നാലും തവണ വില മാറുകയാണ്. ഇത് സംശയകരമാണ് എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

എന്തുകൊണ്ട് ഇങ്ങനെ വില മാറുന്നു എന്ന ചോദ്യമാണ് മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എംപി അഹമ്മദ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. മലബാര്‍ ഗോള്‍ഡ് ജ്വല്ലറികളില്‍ രാജ്യത്ത് മൊത്തം സ്വര്‍ണത്തിന് ഒരേ വിലയാണ്. ഓരോ ദിവസവും സ്വര്‍ണവില ഉയരുന്നതായിരുന്നു കഴിഞ്ഞാഴ്ച വിപണിയിലെ വാര്‍ത്ത.

കുതിച്ചുയര്‍ന്ന് ഒരു പവന് 1.04 ലക്ഷം കടന്നു മുന്നേറി. സ്വര്‍ണവില വൈകാതെ ഒന്നേകാല്‍ ലക്ഷത്തിലെത്തുമെന്ന് വാര്‍ത്ത വന്നു. അതേസമയം, മേരി ജോര്‍ജിനെ പോലുള്ള സാമ്ബത്തിക വിദഗ്ധര്‍ വൈകാതെ വില കുറഞ്ഞേക്കുമെന്ന നിഗമനവും പങ്കുവച്ചു.

അതിനിടെയാണ് ഇന്ന് സ്വര്‍ണവില മൂന്ന് തവണ മാറിയത്.ഡിസംബര്‍ 29ന് നാല് തവണയാണ് സ്വര്‍ണവില മാറിയത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ദിവസം നാല് തവണ സ്വര്‍ണവില മാറുന്നത്. രാവിലെ 103920 രൂപയായിരുന്നു പവന്‍ വില. ഉച്ചയ്ക്ക് 102960 രൂപയായി കുറഞ്ഞു. ഉച്ചയ്ക്ക് ശേഷം 102640 രൂപയായി വീണ്ടും പവന്‍ വില താഴ്ന്നു. വൈകീട്ട് 102120 രൂപയിലെത്തി.

ഇത് വില നിര്‍ണയിക്കുന്നതിലെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് ഒരു വിഭാഗം ജ്വല്ലറി ഉടമകള്‍ പങ്കുവയ്ക്കുന്ന ആശങ്ക.ഡിസംബര്‍ 30ന് പവന്‍ വില കുറഞ്ഞ് 99880 രൂപയിലെത്തി. എന്നാല്‍ ഈ മാസത്തെ അവസാന ദിനമായ ഇന്ന് മൂന്ന് തവണ പവന്‍ വില മാറി. രാവിലെ 99640 രൂപയായി കുറഞ്ഞു. ഉച്ചയ്ക്ക് ശേഷം 99160 രൂപയായി. വൈകീട്ട് 98920 രൂപയിലേക്ക് കുറഞ്ഞു.

അതായത്, ഇന്ന് മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് 960 രൂപയുടെ കുറവുണ്ടായി. റെക്കോര്‍ഡ് വിലയിലെത്തിയ ശേഷം 5520 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിനിടെയാണ് ഇത്രയും രൂപയുടെ കുറവ് എന്നതും എടുത്തുപറയണം.സ്വര്‍ണവിലയിലെ ചില കളികള്‍രാജ്യാന്തര വിപണിയിലെ സ്വര്‍ണവില, രൂപ-ഡോളര്‍ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികളുടെ സംഘടന ഓരോ ദിവസവും വില നിശ്ചയിക്കുന്നത്.

ഇറക്കുമതി നികുതിയും പരിശോധിക്കും. ഇറക്കുമതി നികുതി ഘടനയില്‍ ദിനേനയുള്ള മാറ്റം വരുന്നില്ല എന്നതുകൊണ്ട് പ്രതിദിന വില മാറ്റത്തെ നികുതി നിരക്ക് ബാധിക്കില്ല.എന്നാല്‍ ഡോളര്‍-രൂപ വിനിമയ നിരക്കില്‍ എല്ലാ ദിവസവും മാറ്റം വരുന്നുണ്ട്. രാജ്യാന്തര സ്വര്‍ണവിലയിലും മാറ്റം സംഭവിക്കുന്നുണ്ട്.

ഇതുപ്രകാരമുള്ള വില മാറ്റം കേരളത്തിലും പ്രതീക്ഷിക്കാം. എന്നാല്‍ പൊടുന്നനെയുള്ള കുതിച്ചുകയറ്റവും മൂക്കുകുത്തി വീഴലും അസാധ്യമാണ്. ഒരു ദിവസം നാലു തവണ വില മാറുന്നതും ആശ്ചര്യപ്പെടുത്തുന്നുണ്ട്.

ഇതെല്ലാമാണ് സംശയത്തിന് ഇടയാക്കുന്നത്.ഡിസംബര്‍ 27ന് അന്താരാഷ്ട്ര വിപണികള്‍ അവധിയായിരുന്നു. എന്നാല്‍ അന്ന് വൈകീട്ട് കേരളത്തില്‍ ആയിരം രൂപയോളം ഒരു പവന് വര്‍ധിച്ചു. ഇത് എങ്ങനെ സംഭവിച്ചു എന്നാണ് എംപി അഹമ്മദ് ചോദിച്ചത്. വില നിശ്ചയിക്കുന്നതിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നീക്കമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സുതാര്യത ഇക്കാര്യത്തില്‍ നിലനിര്‍ത്തണമെന്നും മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News