Enter your Email Address to subscribe to our newsletters

Thiruvananthapuram, 31 ഡിസംബര്‍ (H.S.)
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്ബനി ലിമിറ്റഡ് അപ്രൻ്റീസ് വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് പരിശീലനം.
എഞ്ചിനീയറിങ്, നോണ്‍-എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് 153 ഒഴിവുകളുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 9,000 സ്റ്റൈപ്പൻഡ് ലഭിക്കും.ആന്ധ്രാപ്രദേശ് 3, അസം 1, ബിഹാർ 2, ചണ്ഡീഗഡ് 2, ഛത്തീസ്ഗഡ് 4, ഡല്‍ഹി 9, ഗോവ 2, ഗുജറാത്ത് 8, ഹരിയാന 1, ഝാർഖണ്ഡ് 1, കർണാടക 26, കേരളം 10, മധ്യപ്രദേശ് 6, മഹാരാഷ്ട്ര 23, ഒഡീഷ 1, പുതുച്ചേരി 4, പഞ്ചാബ് 2, രാജസ്ഥാൻ 18, തമിഴ്നാട് 19, തെലങ്കാന 2, ഉത്തരാഖണ്ഡ് 5, പശ്ചിമബംഗാള്‍ 4 എന്നിങ്ങനെയാണ് ഒഴിവുകള്‍.
അംഗീകൃത സർവകലാശാലകളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ഏതെങ്കിലും വിഷയത്തില്‍ റെഗുലർ ഫുള്‍-ടൈം ബിരുദം നേടിയ ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം. 2021 ജൂലൈ മുതല്‍ 2025 വരെയുള്ള വർഷങ്ങളില്‍ ബിരുദം പാസ്സായവരായിരിക്കണം ഉദ്യോഗാർത്ഥികള്‍.2025 ഡിസംബർ 1ന് 21 വയസ്സില്‍ കുറയാത്തതും 28 വയസ്സില്‍ കൂടാത്തതുമായ ഉദ്യോഗാർത്ഥികളെയാണ് പരിഗണിക്കുന്നത്.
താല്‍പ്പര്യമുള്ളവർക്ക് ജനുവരി 20 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമർപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.uiic.co.in/web/sites/default/files/Recruitment_UiiC/UIIC-
സംസ്ഥാന സർക്കാരിന് കീഴില്‍ താത്കാലിക ഒഴിവ്വാക്ക് ഇൻ ഇൻ്റർവ്യൂകൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പ്രൊഫ. എൻ. ആർ. മാധവ മേനോൻ ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എതിക്സ് ആൻഡ് പ്രോട്ടോകോള്‍സില്‍ (ഐസിആർഇപി) ബിരുദം, ബിരുദാനന്തര ബിരുദം പ്രോഗ്രാമുകളില്‍ അധ്യാപനത്തിനായി നിയമവിഭാഗത്തില്‍ ഗസ്റ്റ് ലക്ചറർമാരുടെ പാനല്‍ തയ്യാറാക്കുന്നതിനായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.
യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യു ജി സി) നിർദേശിച്ച യോഗ്യതകള്‍ ഉള്ളവർക്ക് ഇന്റർവ്യൂവില്‍ പങ്കെടുക്കാം.താല്‍പര്യമുള്ള ഉദ്യോഗാർത്ഥികള്‍ അസ്സല്‍ സർട്ടിഫിക്കറ്റുകളും, പ്രവർത്തി പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷാഫോമും സഹിതം ജനുവരി 9 രാവിലെ 10 ന് കുസാറ്റ് ഐ സി ആർ ഇ പി ഡയറക്ടറുടെ ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്.
അപേക്ഷയും മറ്റ് വിവരങ്ങള്‍ക്കും www.icrep.cusat.ac.in/news എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോണ്‍: 8078019688കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനംമാള ഗവ. കെ. കരുണാകരന്‍ സ്മാരക ഐ.ടി.ഐ യില്‍ കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2026 ജനുവരി അഞ്ചിന് രാവിലെ 10.30 ന് മാള ഗവ. കെ. കരുണാകരന്‍ സ്മാരക ഐ.ടി.ഐയില്‍ നടത്തുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ബി.ടെക് ഇന്‍ കമ്ബ്യൂട്ടര്‍ എഞ്ചിനീയറിങ്ങും ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ എഞ്ചിനീയറിങ്ങും രണ്ടുവര്‍ഷ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എന്‍.ടി.സി / എന്‍.എ.സി ഇന്‍ കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡും മൂന്നുവര്‍ഷ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480 2893127 എന്ന നമ്ബറില്‍ ബന്ധപ്പെടുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR