പാലക്കാട് ലുലുമാളില്‍ പുതിയ വിശാലമായ സിനിമ തീയറ്ററുകള്‍ എത്തുന്നു.
Palakkad, 31 ഡിസംബര്‍ (H.S.) പാലക്കാട് ലുലുമാളില്‍ പുതിയ വിശാലമായ സിനിമ തീയറ്ററുകള്‍ എത്തുന്നു. മാളിൻ്റെ രണ്ടാം വാർഷികാഘോഷത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം.ബിള്‍ഡ്ടെക്ക് ഗ്രൂപ്പുമായി സഹകരിച്ചാണ് മള്‍ട്ടിപ്ലക്സ് തീയറ്ററുകള്‍ ആരംഭിക്കുകയെന്ന് കൊച്ചി
Lulu Mall Palakkad


Palakkad, 31 ഡിസംബര്‍ (H.S.)

പാലക്കാട് ലുലുമാളില്‍ പുതിയ വിശാലമായ സിനിമ തീയറ്ററുകള്‍ എത്തുന്നു. മാളിൻ്റെ രണ്ടാം വാർഷികാഘോഷത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം.ബിള്‍ഡ്ടെക്ക് ഗ്രൂപ്പുമായി സഹകരിച്ചാണ് മള്‍ട്ടിപ്ലക്സ് തീയറ്ററുകള്‍ ആരംഭിക്കുകയെന്ന് കൊച്ചി റീജണല്‍ ഡയറക്ടർ സുധീഷ് ചെരിയില്‍ അറിയിച്ചു.

കൂടാതെ ലോകോത്തര നിലവാരം പുലർത്തുന്ന വിവിധ ബ്രാൻഡുകളുടെ ഷോപ്പുകളും ലുലുവില്‍ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.രണ്ട് വർഷം പൂർത്തിയാക്കി ലുലു2023 ഡിസംബറിലാണ് കൊച്ചി-സേലം ദേശീയപാതയോരത്ത്, കണ്ണാടിയിലെ കാഴ്ചപ്പറമ്ബില്‍ നഗരത്തില്‍ നിന്ന് ഏകദേശം 9 കിലോമീറ്റർ അകലെ ലുലു മാള്‍ പ്രവർത്തനം ആരംഭിച്ചത്.

രണ്ട് നിലകളിലായി 2 ലക്ഷം ചതുരശ്ര അടിയിലാണ് ഈ മിനിമാള്‍ പ്രവർത്തിക്കുന്നത്.മാളിന്റെ പ്രധാന ആകർഷണം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ലുലു ഹൈപ്പർമാർക്കറ്റാണ്. പലചരക്ക് ഉല്‍പ്പന്നങ്ങള്‍, ഇറക്കുമതി ചെയ്ത സാധനങ്ങള്‍, ലുലു കണക്റ്റ് വഴിയുള്ള ഇലക്‌ട്രോണിക്സ്, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്.ലുലു ഫാഷൻ സ്റ്റോറില്‍ പുരുഷന്മാർക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അന്താരാഷ്ട്ര, ദേശീയ, പ്രാദേശിക ബ്രാൻഡുകളുണ്ട്. അമേരിക്കൻ ടൂറിസ്റ്റർ, വി സ്റ്റാർ, വിസ്മയ്, അക്ഷയ ഗോള്‍ഡ് & ഡയമണ്ട്സ്, പോച്ചെ സലൂണ്‍, ജമാല്‍ ഒപ്റ്റിക്കല്‍സ്, പിയോറ എന്നിവയുള്‍പ്പെടെ 30-ലധികം മറ്റ് ഔട്ട്‌ലെറ്റുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

കുടുംബ സൗഹൃദമായ ഫണ്‍ടൂറ ഗെയിമിംഗ് സോണ്‍ ഇവിടെ വിനോദത്തിനായി ഒരുക്കിയിട്ടുണ്ട്. ഏകദേശം 11 ഔട്ട്‌ലെറ്റുകളുള്ള മള്‍ട്ടി-കുസിൻ ഫുഡ് കോർട്ടില്‍ 250 പേർക്ക് ഇരിക്കാനുള്ള വിശാലമായ സൗകര്യവുമുണ്ട്. 500 വാഹനങ്ങള്‍ പാർക്ക് ചെയ്യാനുള്ള സൗകര്യവും മാളിലുണ്ട്.വാർഷികം ആഘോഷമാക്കി ലുലുരണ്ടാം വാർഷിക ആഘോഷം പാലക്കാട് എ.എസ്.പി രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

ആഘോഷ പരിപാടികളുടെ ഭാഗമായി കേക്ക് കട്ടിങ്ങും സംഗീത നിശയും മാളില്‍ അരങ്ങേറി. ചടങ്ങില്‍ ലുലു കൊച്ചി റീജണല്‍ ഡയറക്ടർ സുധീഷ് ചെരിയില്‍, കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജർ വിഷ്ണു രഘുനാഥ് , പാലക്കാട് ലുലുമാള്‍ ജനറല്‍ മാനേജർ ആർ.രാജീവ്, മാള്‍ മാനേജർ പി.ടി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

ഷോപ്പിങ്ങിനൊപ്പം വിനോദവും ഒരുക്കി പാലക്കാട്ടെ ഗ്രാമീണ ജനതയ്ക്ക് വേറിട്ട ഷോപ്പിങ്ങ് അനുഭവമെത്തിച്ചാണ് ലുലു രണ്ടാം വർഷത്തിലേക്ക് കടക്കുന്നത്. മാളിനെ സ്വീകരിച്ച ഉപഭോക്താക്കളുടെ പിന്തുണയ്ക്ക് ലുലു കൊച്ചി റീജണല്‍ ഡയറക്ടർ സുധീഷ് ചെരിയില്‍ നന്ദി പ്രകാശിപ്പിച്ചു. നിത്യോപയോഗ സാധനങ്ങള്‍ ഒരു കുടക്കീഴില്‍ പർച്ചേഴ്സ് ചെയ്യുന്നതോടൊപ്പം ഉപഭോക്താക്കളുടെ മനസിനിണങ്ങിയ ഷോപ്പിങ്ങ് ട്രെൻഡ് എത്തിച്ചാണ് ലുലു രണ്ടു വർഷം പിന്നിടുന്നത്.

ഓണം, ക്രിസ്തുമസ്, റംസാൻ, വിഷു ഉള്‍പ്പടെ എല്ലാ ആഘോഷങ്ങള്‍ക്കും ഒഴിച്ചു കൂടാൻ പറ്റാത്ത ഘടകമായി ചുരുങ്ങിയ കാലം കൊണ്ട് ലുലുമാറി, കുട്ടികളുടെ വിനോദ കേന്ദ്രമായ ഫണ്‍ട്യൂറയും, പുത്തൻ ട്രെൻഡുകള്‍ കോർത്തിണക്കി ലുലു ഫാഷനും, ഇലക്‌ട്രോണിക്സ് ഉപകരണങ്ങളുടെ പുതിയ കളക്ഷനും അണിനിരത്തിയാണ് ലുലുവിന്റെ ജൈത്രയാത്രയെന്ന് അധികൃതർ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News