Enter your Email Address to subscribe to our newsletters

Kochi, 31 ഡിസംബര്‍ (H.S.)
കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൻ്റെ ഉദ്ഘാടനം ജനവരിയില്‍ നടക്കും. ധ്യകേരളത്തിലെ ഏറ്റവും വലുതും, അത്യാധുനിക ഉപകരണങ്ങളും ചികിത്സാ സംവിധാനങ്ങളുമുള്ള കാൻസർ സെന്ററാണ് ഉദ്ഘാടനത്തിന് സജ്ജമാകുന്നത്.
സ്ഥാപനത്തിലേക്കായി 159 പുതിയ തസ്തികകള്‍ സൃഷ്ടിക്കാൻ തീരുമാനമായി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികകളുമാണ് സൃഷ്ടിച്ചത്.
സെന്ററിലെ 100 കിടക്കകള്‍ക്കായി ആദ്യഘട്ടത്തിലേക്ക് ആവശ്യമായ തസ്തികകളാണ് സൃഷ്ടിച്ചതെന്ന് സർക്കാർ അറിയിച്ചു.8 പ്രൊഫസർ തസ്തികകളും, 28 അസി. പ്രൊഫസർ തസ്തികകളും പുതുതായി സൃഷ്ടിച്ചു. നഴ്സിങ് സൂപ്രണ്ട് മുതല്‍ സിസ്റ്റം മാനേജർ വരെ 18 വിഭാഗങ്ങളിലാണ് നോണ്‍ അക്കാദമിക് തസ്തികകളുള്ളത്. 91 സ്ഥിരം തസ്തികകളിലാണ് സ്ഥിരനിയമനം.
ഇതോടൊപ്പം 14 വിഭാഗങ്ങളിലായി 68 താല്‍ക്കാലിക തസ്തികകളും സൃഷ്ടിച്ചു. കാൻസർ ചികിത്സയില്‍ കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന് വലിയ പ്രാധാന്യമുണ്ട്. മധ്യകേരളത്തിലെ രോഗികള്‍ക്ക് ദൂരയാത്രകളില്ലാതെ സമഗ്രവും ആധുനികവുമായ കാൻസർ പരിചരണം ലഭ്യമാക്കുക എന്നതാണ് മുഖ്യലക്ഷ്യം.
രോഗനിർണയം മുതല്‍ ശസ്ത്രക്രിയ, അത്യാധുനിക കാൻസർ ചികിത്സയും ഗവേഷണവും വരെ ഒരേ കേന്ദ്രത്തില്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവും സമയനഷ്ടവും കുറയ്ക്കാൻ കഴിയും.
അത്യാധുനിക ഉപകരണങ്ങളും വിദഗ്ധ ഡോക്ടർമാരും ഉള്‍പ്പെടുന്ന ഈ സെന്റർ സംസ്ഥാനത്തെ കാൻസർ ചികിത്സാ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സർക്കാർ പ്രസ്താവനയില്‍ പറഞ്ഞു.2021 നവംബറിലാണ് മുടങ്ങിക്കിടന്ന കാൻസർ സെൻ്ററിൻ്റെ പ്രവർത്തനം വീണ്ടും തുടങ്ങിയത്. ആശുപത്രിയിലെ പ്രധാന ഉപകരണങ്ങള്‍ സ്ഥാപിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു.
തലശ്ശേരിയില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അധിക ബെഞ്ച്.22 തസ്തികകള്‍തലശ്ശേരി കോടതി സമുച്ചയത്തിൻ്റെ കോമ്ബൗണ്ടില്‍ സ്ഥിതി ചെയ്യുന്ന പഴയ അഡീഷണല്‍ ജില്ലാ കോടതി സമുച്ചയ കെട്ടിടത്തിൻ്റെ താഴത്തെ നില കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ അധിക ബെഞ്ച് പ്രവർത്തനത്തിന് വിനിയോഗിക്കാന്‍ അനുമതി നല്‍കി. ഇതിനായി 22 തസ്തികകളില്‍ 16 തസ്തികകള്‍ പുതിയതായി സൃഷ്ടിക്കാനും 6 തസ്തികകള്‍ പുനർ വിന്യസിക്കാനും തീരുമാനിച്ചു. കെട്ടിടത്തിൻ്റെ സിവില്‍/ഇലക്‌ട്രിക് ജോലികള്‍ക്കായി 87,30,000 രൂപയും ഓഫീസ് സംവിധാനത്തിനായി ഒരു കോടി എട്ട് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപയും ചെലവഴിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR