ശമ്ബളം കുടിശ്ശിക; 570560 രൂപ ഒറ്റത്തവണയായി അനുവദിക്കും,
Thiruvananthapuram, 31 ഡിസംബര്‍ (H.S.) കാസറഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കുന്ന 16 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ശമ്ബള കുടിശ്ശിക അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു
Pinarayi Vijayan


Thiruvananthapuram, 31 ഡിസംബര്‍ (H.S.)

കാസറഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കുന്ന 16 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ശമ്ബള കുടിശ്ശിക അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

2024 ഏപ്രില്‍, മെയ് മാസത്തെ ശമ്ബള കുടിശ്ശികയായ 5,70,560 രൂപ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയായി 2025-26 സാമ്ബത്തിക വര്‍ഷത്തില്‍ കാസറഗോഡ് വികസന പാക്കേജില്‍ നിന്നുമാണ് അനുവദിക്കുക. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും സാംസ്‌കാരിക നിലയങ്ങളിലും പഞ്ചായത്ത് ലൈബ്രറികളിലും ശിശു മന്ദിരങ്ങളിലും നഴ്‌സറി സ്‌കൂളുകളിലും ഓണറേറിയം/ ദിവസ വേതന അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന നടപടിക്രമങ്ങള്‍ പാലിച്ച്‌ നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്തും.

പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ചവരും നിലവില്‍ പത്തോ അതിലധികമോ വര്‍ഷമായി തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു വരുന്നരെയാണ് സ്ഥിരപ്പെടുത്തുക.ലൈബ്രേറിയന്‍, നഴ്‌സറി ടീച്ചര്‍, ആയ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരെ പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തും.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി പാര്‍ട്ട് ടൈം ആയി നിയോഗിച്ച്‌ ഓണറേറിയം/ദിവസ വേതന രീതിയിലേക്ക് മാറ്റിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ആനുകൂല്യം ലഭിക്കും.നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് മന്ത്രിസഭ ശുപാര്‍ശ ചെയ്തു. കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച്‌ സെന്ററില്‍ 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികളും ഉള്‍പ്പെടെ 159 തസ്തികകള്‍ സൃഷ്ടിക്കും.

ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ 12 സയന്റിഫിക് ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിക്കും. ബയോളജി വിഭാഗത്തില്‍- 3. കെമിസ്ട്രി വിഭാഗത്തില്‍- 4, ഡോക്യുമെന്റ്‌സ് വിഭാഗത്തില്‍- 5 എന്നിങ്ങനെയാണ് തസ്തികകള്‍.തലശ്ശേരി കോടതി സമുച്ചയത്തിന്റെ കോമ്ബൗണ്ടില്‍ സ്ഥിതി ചെയ്യുന്ന പഴയ അഡീഷണല്‍ ജില്ലാ കോടതി സമുച്ചയ കെട്ടിടത്തിന്റെ താഴത്തെ നില കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അധിക ബെഞ്ച് പ്രവര്‍ത്തനത്തിന് വിനിയോഗിക്കാന്‍ അനുമതി നല്‍കി.

ഇതിനായി 22 തസ്തികകളില്‍ 16 തസ്തികകള്‍ പുതിയതായി സൃഷ്ടിക്കാനും 6 തസ്തികകള്‍ പുനര്‍ വിന്യസിക്കാനും തീരുമാനിച്ചു. കെട്ടിടത്തിന്റെ സിവില്‍/ഇലക്‌ട്രിക് ജോലികള്‍ക്കായി 87,30,000 രൂപയും ഓഫീസ് സംവിധാനത്തിനായി ഒരു കോടി എട്ട് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപയും ചെലവഴിക്കും.

രണ്ട് തരത്തിലുള്ള വിരമിക്കല്‍ പ്രായം നിലനില്‍ക്കുന്ന കേരളേ അഗ്രോ മിഷനറി കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ (KAMCO) ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സായി ഏകീകരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് ലിമിറ്റഡിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സാക്കി ഉയര്‍ത്തി.

കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി മനോജ് കുമാര്‍ സിപിയെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.ഉഡുപ്പി-കരിന്തളം (കാസര്‍ഗോഡ്) 400 കെ.വി. അന്തര്‍ സംസ്ഥാന ട്രാന്‍സ്മിഷന്‍ ലൈന്‍ പദ്ധതിയുടെ നിര്‍മ്മാണത്തിനായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് അംഗീകരിച്ചു. പാക്കേജ് നടപ്പിലാക്കുന്നത് മൂലമുണ്ടാകുന്ന സാമ്ബത്തിക ബാധ്യത പൂര്‍ണ്ണമായും സ്റ്റെര്‍ലൈറ്റ് പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് പ്രസ്തുത പ്രോജക്ടിനായി രൂപീകരിച്ച സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയ ഉഡുപ്പി കാസര്‍ഗോഡ് ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് (UKTL) വഹിക്കേണ്ടതാണ് എന്ന വ്യവസ്ഥയിലാണിത്.

കുട്ടനാടന്‍ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പമ്ബ് സെറ്റിന്റെ വാടക, ഇന്ധനം എന്നിവയുടെ ചെലവ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അനുവദിക്കുന്നതിന് ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News