Enter your Email Address to subscribe to our newsletters

Thiruvananthapuram, 31 ഡിസംബര്‍ (H.S.)
ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത എസ്‌ഐടി നീക്കം ചർച്ചയാകാതിരിക്കാനാണ് വികെ പ്രശാന്ത്-വാടക വിവാദം മാധ്യമങ്ങള്‍ ആഘോഷമാക്കിയതെന്ന് ആർ ശ്രീലേഖ.
ആരുടെ നറേറ്റീവ് ആണെങ്കിലും ഉദ്ദേശിച്ച ഫലം ഉണ്ടായില്ലെന്നും കേരളത്തിലെ ജന സമൂഹം നിങ്ങള്‍ കരുതുന്നതിലും ബുദ്ധിയുള്ളവരാണെന്നും ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിൻ്റെ പൂർണരൂപം:
'December 27രാവിലെ 9.40 am.ഞാൻ വിളിച്ച missed call ന് മറുപടിയായി MLA, ശ്രീ V. K. പ്രശാന്ത് എന്നെ തിരിച്ചു വിളിക്കുന്നു.എന്റെ മാന്യമായ അഭ്യർത്ഥനക്ക് പരുഷമായ മറുപടി നല്‍കി അദ്ദേഹം ഫോണ്‍ cut ചെയ്യുന്നു.രാത്രി 9 മണിക്ക് ഏഷ്യാനെറ്റ് ചാനലില്‍ ഇതെക്കുറിച്ച് വാർത്ത..! അതും സംഗതി തലകീഴായി മറിച്ചുകൊണ്ട്! എന്റെ അഭ്യർത്ഥന, ആജ്ഞയും തിട്ടൂരവുമായി! പിന്നെ രണ്ടു ദിവസം മാപ്രകള്‍ക്ക് കൊട്ടിഘോഷിക്കാനും ചാനലുകള്‍ക്ക് അന്തിചർച്ച ചെയ്യാനും ഒരു വിവാദവിഷയം കിട്ടി. ഇതിനിടെയില്‍ ശരിക്കും വിവാദമായൊരു സംഭവം നടന്നു.
ഒരു മാപ്രയും ഒന്നും അറിഞ്ഞില്ല. അല്ലെങ്കില്‍ അറിഞ്ഞതായി കാണിച്ചില്ല. അതേക്കുറിച്ച് ഒരു ചർച്ചയും വാർത്തയും വന്നതേയില്ല.December 30 ന് ചാനല്‍ വർത്ത- മുൻ ദേവസ്വം മന്ത്രി കടകമ്ബള്ളി സുരേന്ദ്രനെ ശബരിമല സ്വർണ്ണകൊള്ള അന്വേഷിക്കുന്ന SIT, ശനിയാഴ്ച്ച ചോദ്യം ചെയ്തു! ഇത് പുറത്തു വന്നപ്പോഴേക്കും 3, 4 ദിനം പഴകിയ സംഗതിയായിപ്പോയി. ഇനി വിവാദമാക്കാൻ പറ്റുമോ? ഇല്ല.എന്നിട്ട്, ഒന്നുമറിയാത്തവനെപ്പോലെ ചാനലിന് മുന്നില്‍ വന്ന് മുൻ മന്ത്രി ശ്രീലേഖയെ ജനദ്രോഹി, മനുഷ്യദ്രോഹി, അഹങ്കാരി എന്നൊക്കെ വിളിച്ചാക്ഷേപിക്കാനും മറന്നില്ല.
Smartly played, AKG centre! ആരുടെ narrative ആണെങ്കിലും ഉദ്ദേശിച്ച ഫലം, പക്ഷെ ഉണ്ടായില്ല.കേരളത്തിലെ ജന സമൂഹം നിങ്ങള്‍ കരുതുന്നതിലും ബുദ്ധിയുള്ളവരാണ്!', ശ്രീലേഖ പോസ്റ്റില്‍ പറഞ്ഞു. അതിനിടെ വാടക അലവൻസ് ഇനത്തില്‍ വികെ പ്രശാന്ത് എംഎല്‍എയ്ക്ക് 25000 രൂപ ലഭിക്കുന്നുണ്ടെന്ന ആരോപണത്തില്‍ വ്യക്തത വരുത്തി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചത് ഇങ്ങനെ'കേരളത്തിലെ ഒരു എംഎല്‍എയ്ക്ക് നിലവില്‍ പ്രതിമാസം ലഭിക്കുന്നത് ഏകദേശം 70,000 രൂപയാണ്. ഈ തുക എങ്ങനെയാണ് ചെലവാകുന്നത് എന്നതിൻ്റെ കൃത്യമായ കണക്കുകള്‍ താഴെ നല്‍കുന്നു
മണ്ഡലം അലവൻസ്: 25,000 രൂപയാത്രാ അലവൻസ്: 20,000 രൂപടെലിഫോണ്‍ അലവൻസ്: 11,000 രൂപഇൻഫർമേഷൻ അലവൻസ്: 4,000 രൂപപ്രതിമാസ അലവൻസ്: 2,000 രൂപമറ്റ് അലവൻസുകള്‍: 8,000 രൂപഎന്താണ് ഈ മണ്ഡലം അലവൻസ്?ഈ പട്ടികയിലെ 25,000 രൂപയുടെ മണ്ഡലം അലവൻസിനെയാണ് വാടക ഇനത്തില്‍ കിട്ടുന്ന പണമാണെന്ന രീതിയില്‍ ബിജെപി വ്യാജ പ്രചാരണം നടത്തുന്നത്.
യഥാർത്ഥത്തില്‍, ഒരു എംഎല്‍എ തൻ്റെ മണ്ഡലത്തിലെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട് നടത്തുന്ന മുഴുവൻ ചെലവുകള്‍ക്കുമുള്ള തുകയാണിത്.യാത്രാ ചെലവുകള്‍: മണ്ഡലത്തിലെ മുക്കിലും മൂലയിലും ദിവസേന നടത്തുന്ന യാത്രകള്‍ക്കുള്ള ഇന്ധനച്ചെലവ്.
(50 രൂപയ്ക്ക് പെട്രോള്‍ തരുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന് ഇന്ന് നൂറു രൂപയ്ക്ക് മുകളില്‍ വില്‍ക്കുന്നവർക്ക് ഇതിൻ്റെ ഗൗരവം മനസ്സിലാകില്ല).ഓഫീസ് ഭരണച്ചെലവുകള്‍: സ്റ്റേഷനറി സാധനങ്ങള്‍, നോട്ടീസുകള്‍, മണ്ഡലത്തിലെ വിവിധ യോഗങ്ങള്‍ നടത്തുന്നതിനുള്ള ചെലവുകള്‍.അഡീഷണല്‍ സ്റ്റാഫ്: നിയമസഭ മുഖേന നിയമിച്ചിരിക്കുന്ന സ്റ്റാഫുകളെ കൂടാതെ മണ്ഡലത്തിലെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാൻ എംഎല്‍എമാർ സ്വന്തം നിലയില്‍ നിയമിക്കുന്ന അഡീഷണല്‍ സ്റ്റാഫിനുള്ള ശമ്ബളം നല്‍കേണ്ടതും ഈ തുകയില്‍ നിന്നാണ്.
സത്യം ഇതാണ്!ഇത്രയേറെ കാര്യങ്ങള്‍ ഈ ചെറിയ തുകയില്‍ നിന്ന് നിർവഹിക്കേണ്ടി വരുമ്ബോള്‍, ഒരു എംഎല്‍എയ്ക്ക് 10,000 രൂപയോ 15,000 രൂപയോ നല്‍കി പ്രത്യേകം ഒരു മുറി വാടകയ്ക്കെടുത്ത് ഓഫീസ് നടത്തുക എന്നത് അസാധ്യമാണ്. അതുകൊണ്ടാണ് പല ജനപ്രതിനിധികളും പാർട്ടി ഓഫീസുകളിലോ പൊതുസ്ഥാപനങ്ങളിലോ തങ്ങളുടെ ഓഫീസ് സ്പേസ് കണ്ടെത്തുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബിജെപി പടച്ചുവിടുന്ന ഈ പച്ചക്കള്ളങ്ങള്‍ വിശ്വസിക്കരുത്.
സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന, അവരുടെ പ്രശ്നങ്ങള്‍ക്കായി രാപ്പകല്‍ ഓടുന്ന കേരളത്തിലെ ജനപ്രതിനിധികളെ ഇകഴ്ത്തിക്കാട്ടാനുള്ള ഇവരുടെ നീക്കം രാഷ്ട്രീയ പാപ്പരത്തമാണ്. വസ്തുതകള്‍ തിരിച്ചറിയുക, കുപ്രചരണങ്ങളെ അവഗണിക്കുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR