ഇസ്രയേലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ജിനേഷിന്റെ ഭാര്യ മരിച്ചു; മരണം വിഷം ഉള്ളില്‍ ചെന്ന്
Wayanad, 31 ഡിസംബര്‍ (H.S.) ഇസ്രയേലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വയനാട് സ്വദേശി ജിനേഷിന്റെ ഭാര്യ മരിച്ചു. വയനാട് കോളേരി സ്വദേശി രേഷ്മ (34) ആണ് മരിച്ചത്. വിഷം ഉള്ളില്‍ ചെന്ന് ചികില്‍സയിലിരിക്കെ ആണ് രേഷ്മ മരിച്ചത്. ഇസ്രായേലില്‍ കെയർ ഗിവർ
Suicide


Wayanad, 31 ഡിസംബര്‍ (H.S.)

ഇസ്രയേലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വയനാട് സ്വദേശി ജിനേഷിന്റെ ഭാര്യ മരിച്ചു. വയനാട് കോളേരി സ്വദേശി രേഷ്മ (34) ആണ് മരിച്ചത്.

വിഷം ഉള്ളില്‍ ചെന്ന് ചികില്‍സയിലിരിക്കെ ആണ് രേഷ്മ മരിച്ചത്. ഇസ്രായേലില്‍ കെയർ ഗിവർ ആയിരുന്ന ബത്തേരി കോളിയാടിപെലക്കുത്ത് സ്വദേശി ജിനേഷ് പി സുകുമാരനെ (38) അഞ്ച് മാസം മുമ്ബാണ് ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.മകള്‍: ആരാധ്യ (തംബുരു).

വയനാട് ബത്തേരി സ്വദേശിയായ ജിനേഷിനേയും വീട്ടുടമസ്ഥയായ എണ്‍പതു വയസ്സുള്ള വയോധികയേയും ജറുസലേമിനു സമീപം മേവസേരേട്ട് സിയോനിലാണ് ജൂലൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയോധികയുടെ ഭർത്താവിനെ പരിചരിക്കുന്ന ജോലിയായിരുന്നു ജിനേഷിന്. അവരുടെ ബന്ധുക്കള്‍ വീട്ടില്‍ എത്തിയപ്പോഴാണ് സ്ത്രീയെ കുത്തേറ്റു മരിച്ച നിലയിലും ജിനേഷിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്.

ജിനേഷിനെയും വയോധികയെയും ആരെങ്കിലും അപായപ്പെടുത്തിയതാണോ അതോ ജിനേഷ് ജീവനൊടുക്കിയതാണോ എന്നത് സംബന്ധിച്ച അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇക്കാര്യം തേടി ഇസ്രയേലിലെ മലയാളി സുഹൃത്തുക്കളെയും അധികാരികളെയും രേഷ്മ നിരന്തരം ബന്ധപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വയനാട്ടില്‍ മെഡിക്കല്‍ റപ്രസന്റേറ്റീവായി ജോലി ചെയ്യുന്നതിനിടെയാണ് ജിനേഷ് ഇസ്രയേലിലേക്ക് പോയത്. ബത്തേരി കൈവട്ടമൂല പെലക്കുത്ത് വീട്ടില്‍ രാധയുടെയും പരേതനായ സുകുമാരന്റെയും മകനാണ്.

ജിനേഷിന്റെ മരണം: ആദ്യ വാര്‍ത്തകള്‍ നടുക്കുന്നത്

ജൂലൈയില്‍, വയനാട് സ്വദേശിയായ ജിനേഷ് താന്‍ ജോലി ചെയ്തിരുന്ന വീട്ടിലെ 80 വയസ്സുള്ള ജൂത വനിതയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു എന്നായിരുന്നു ആദ്യ ഘട്ടത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഈ വാദങ്ങളെ ആദ്യം മുതലേ ജിനേഷിന്റെ കുടുംബം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു.

മരണത്തിലെ ദുരൂഹതകള്‍

സംഭവം നടക്കുമ്ബോള്‍, ജിനേഷ് ഇസ്രയേലില്‍ എത്തിയിട്ട് വെറും ഒന്നര മാസം മാത്രമേ ആയിരുന്നുള്ളൂ. മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്തിരുന്ന അദ്ദേഹം കുടുംബത്തിന്റെ സാമ്ബത്തിക ഭദ്രത ലക്ഷ്യം വെച്ചാണ് വിദേശത്തേക്ക് പോയത്. മരണദിവസം രാവിലെ പോലും ഭാര്യ രേഷ്മയോട് സന്തുഷ്ടനായി സംസാരിക്കുകയും വൈകുന്നേരം വിളിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഒരു തരത്തിലുള്ള മാനസിക വിഷമവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും ജോലി ചെയ്തിരുന്ന വീട്ടിലെ വയോധികയുമായി നല്ല ബന്ധമായിരുന്നുവെന്നും കുടുംബം സാക്ഷ്യപ്പെടുത്തിയിരുന്നു.

രണ്ട് വ്യത്യസ്ത വാര്‍ത്തകള്‍

ആദ്യ വാര്‍ത്തയില്‍ ജിനേഷ് വയോധികയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു എന്നായിരുന്നു. എന്നാല്‍, വയോധികയെ കൊന്നത് അവരുടെ സ്വന്തം മകനാണെന്നും, ജിനേഷിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയായി ചിത്രീകരിച്ചതാണെന്നും ചില ഇസ്രയേലി മാധ്യമങ്ങളെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടുകള്‍ വന്നു.

ഭാര്യ രേഷ്മയുടെ നീതിക്കായുള്ള പോരാട്ടം

ഭര്‍ത്താവിന്റെ വിയോഗത്തിന് പിന്നാലെ രേഷ്മ കടുത്ത മാനസിക ആഘാതത്തിലായിരുന്നു. മരുന്ന് കഴിച്ചായിരുന്നു ഉറക്കം പോലും. തന്റെ ഭര്‍ത്താവ് ഒരിക്കലും ഒരു കൊലപാതകിയോ ആത്മഹത്യ ചെയ്യുന്ന ആളോ അല്ലെന്ന് രേഷ്മ ഉറപ്പിച്ചു പറഞ്ഞിരുന്നു. മരണകാരണം കൃത്യമായി അറിയാനായി അവര്‍ ഇന്ത്യന്‍ എംബസിയെയും ഇസ്രയേലി അധികൃതരെയും നിരന്തരം ബന്ധപ്പെട്ടെങ്കിലും 'അന്വേഷണം കോടതിയിലാണ്' എന്ന മറുപടി മാത്രമാണ് ലഭിച്ചിരുന്നത്.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലും കുടുംബത്തിന് കൈമാറിയിരുന്നില്ല.

അധികൃതരുടെ ഇടപെടല്‍

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സകറിയ ഇന്ത്യയിലെ ഇസ്രയേല്‍ കൗണ്‍സിലര്‍ ജനറലുമായി സംസാരിച്ചപ്പോള്‍, അന്വേഷണം ഇസ്രയേലിലാണ് നടക്കുന്നത് എന്നും ഇന്ത്യന്‍ എംബസി വഴി കൂടുതല്‍ വിവരങ്ങള്‍ തേടാമെന്നും അറിയിച്ചിരുന്നു. 80 വയസ്സുകാരിയുടെ മരണത്തില്‍, വയോധികയെ കൊലപ്പെടുത്തിയത് അവരുടെ സ്വന്തം മകനാണെന്നും, ജിനേഷിനെയും ഇയാള്‍ അപായപ്പെടുത്തിയതായി സംശയിക്കുന്നതായും ബന്ധുക്കള്‍ക്ക് പിന്നീട് വിവരം ലഭിച്ചു. വയോധികയുടെ ഭര്‍ത്താവിനെ പരിചരിക്കുന്ന ജോലിയാണ് ജിനേഷിനുണ്ടായിരുന്നത്. 80 വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് സമീപത്തെ മുറിയില്‍ ജിനേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആ കറുത്ത ജൂലൈ

അഞ്ച് മാസം മുന്‍പാണ് വയനാട് കോളിയാടി പെലക്കുത്ത് സ്വദേശിയായ ജിനേഷ് പി. സുകുമാരനെ (38) ജറുസലേമിന് സമീപം മേവസേരേട്ട് സിയോനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിനേഷിനെയും അദ്ദേഹം പരിചരിച്ചിരുന്ന എണ്‍പത് വയസ്സുള്ള വീട്ടുടമസ്ഥയായ വയോധികയെയും ഒരേ വീട്ടില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. വയോധികയെ കുത്തേറ്റു മരിച്ച നിലയിലും ജിനേഷിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. എന്നാല്‍ ജിനേഷ് ആത്മഹത്യ ചെയ്യുമെന്ന് അടുത്തറിയുന്ന ആരും വിശ്വസിച്ചിരുന്നില്ല. വയനാട് ബത്തേരി സ്വദേശിയായ ജിനേഷ് മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്യവേ കുടുംബത്തിന്റെ നല്ല ഭാവിക്ക് വേണ്ടിയാണ് ഇസ്രയേലിലേക്ക് പറന്നത്.

മരണരഹസ്യം തേടിയുള്ള അലച്ചില്‍

ജിനേഷിന്റെ മരണത്തിന് പിന്നിലെ സത്യമറിയാന്‍ രേഷ്മ അവസാന നിമിഷം വരെ പോരാടിയിരുന്നു. ജിനേഷിനെ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നതായിരുന്നു രേഷ്മയുടെ പ്രധാന സംശയം. ഇക്കാര്യം അന്വേഷിച്ച്‌ ഇസ്രയേലിലെ സുഹൃത്തുക്കളെയും അധികാരികളെയും രേഷ്മ നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്തതും ജിനേഷിന്റെ മരണം സംബന്ധിച്ച ദുരൂഹതകളും ആ യുവതിയെ കടുത്ത മാനസിക വിഷമത്തിലേക്ക് തള്ളിവിട്ടു.

ആരാധ്യ (തംബുരു) ആണ് രേഷ്മയുടെ മകള്‍. ബത്തേരി കൈവട്ടമൂല പെലക്കുത്ത് വീട്ടില്‍ രാധയുടെയും പരേതനായ സുകുമാരന്റെയും മകനാണ് ജിനേഷ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News