തദ്ദേശ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തോല്‍വിക്ക് കാരണം ഭരണ വിരുദ്ധ വികാരം തന്നെയെന്ന് സിപിഐ റിപ്പോര്‍ട്ട്.
Trivandrum , 31 ഡിസംബര്‍ (H.S.) തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തോല്‍വിക്ക് കാരണം ഭരണ വിരുദ്ധ വികാരം തന്നെയെന്ന് സിപിഐ റിപ്പോര്‍ട്ട്. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. സര്‍ക്കാരിന്റെ പ്രവര്‍ത്ത
തദ്ദേശ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തോല്‍വിക്ക് കാരണം ഭരണ വിരുദ്ധ വികാരം


Trivandrum , 31 ഡിസംബര്‍ (H.S.)

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തോല്‍വിക്ക് കാരണം ഭരണ വിരുദ്ധ വികാരം തന്നെയെന്ന് സിപിഐ റിപ്പോര്‍ട്ട്. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ പോരായ്മ, ശബരിമല സ്വര്‍ണക്കൊള്ള, ന്യൂന പക്ഷത്തെ പ്രകോപിപ്പിച്ച് നടത്തിയ പ്രസ്താവനകള്‍ എന്നിവ പരാജയ കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വോട്ട് ചെയ്യുമെന്ന് കരുതിയ വിവിധ വിഭാഗം ജനങ്ങള്‍ നമുക്ക് വോട്ട് ചെയ്തില്ല. മാത്രമല്ല എതിരായി വോട്ട് ചെയ്തതായിട്ടാണ് തിരഞ്ഞെടുപ്പ് ഫലം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ പോരായ്മ, ശബരിമല വിഷയം, ന്യൂനപക്ഷ ഏകീകരണം, ന്യൂനപക്ഷത്തെ പ്രകോപിപ്പിച്ച് നടത്തിയ പ്രസ്താവനകള്‍ എന്നിവ പരാജയ കാരണമായി. റിപ്പോർട്ട് വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വിയില്‍ മുഖ്യമന്ത്രിയേയും സിപിഐഎം നേതൃത്വത്തെയും പ്രതി കൂട്ടിലാക്കുന്ന വിമര്‍ശനമാണ് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നടന്നതെന്ന് ഇന്നലെ തന്നെ പുറത്ത് വന്നിരുന്നു. ജില്ലാ സെക്രട്ടറിമാരായിരുന്നു പ്രധാന വിമര്‍ശകര്‍. സര്‍ക്കാരിലും മുന്നണിയിലും സിപിഐഎമ്മിന്റെ ഏകാധിപത്യമാണ് നടക്കുന്നത്. എല്ലാകാര്യങ്ങളും തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. നയപരമായ വിഷയങ്ങളില്‍ പോലും സര്‍ക്കാരിലോ മുന്നണിയിലോ ചര്‍ച്ചയില്ല.

സമൂഹ മാധ്യമങ്ങളില്‍ മുഴുവന്‍ മുഖ്യമന്ത്രിക്കും ഭരണത്തിനും എതിരായ വിമര്‍ശനങ്ങളാണ്. ഇതിനെ പ്രതിരോധിക്കാന്‍ ആകുന്നില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ഭരണനേതൃത്വത്തിന്റെ പ്രസ്താവനകളാണ് ന്യൂനപക്ഷത്തെ അകറ്റിയതെന്നും വിമര്‍ശനമുണ്ട്. മുസ്ലീം ന്യൂനപക്ഷത്തെ ഇടതുപക്ഷത്ത് നിന്ന് അകറ്റുക യുഡിഎഫ് അജണ്ടയായിരുന്നു. ഈ അജണ്ട എളുപ്പത്തില്‍ നടപ്പിലാകാന്‍ ഭരണനേതൃത്വത്തിന്റെ പ്രസ്താവന കാരണമായി.

മുഖ്യമന്ത്രിയുടെ പല നടപടികളും യു ഡി എഫിന്റെ ജോലി എളുപ്പമാക്കിയെന്നും നേതാക്കള്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രിക്ക് തെറ്റുപറ്റിയാല്‍ തെറ്റാണെന്ന് പറയാന്‍ ആളില്ല എന്നതാണ് സ്ഥിതി. അത് മുഖ്യമന്ത്രിയുടെ മാത്രം തെറ്റല്ലെന്നും കൗണ്‍സില്‍ അംഗങ്ങള്‍ വിമര്‍ശിച്ചു.

2025 ഡിസംബറിൽ നടന്ന കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് (UDF) വലിയ മുന്നേറ്റം നടത്തിയിരുന്നു . ഭരണകക്ഷിയായ എൽ.ഡി.എഫിന് പല മേഖലകളിലും തിരിച്ചടിയേറ്റപ്പോൾ, തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ (NDA) ചരിത്രപരമായ വിജയം കരസ്ഥമാക്കി. ഇതിനു പുറകിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൽ ഡി എഫിന്റെ ഉള്ളിൽ നിന്ന് പോലും വിമർശനം ഉയർന്നരുന്നു.

തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രധാന വിവരങ്ങൾ താഴെ നൽകുന്നു (2025 ഡിസംബർ പ്രകാരമുള്ള കണക്കുകൾ):

സഖ്യകക്ഷികളുടെ പ്രകടനം

യു.ഡി.എഫ് (UDF): ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ വ്യക്തമായ ആധിപത്യം നേടി. 6 കോർപ്പറേഷനുകളിൽ 4 എണ്ണവും യു.ഡി.എഫ് വിജയിച്ചു.

എൽ.ഡി.എഫ് (LDF): കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് സീറ്റുകളിൽ കുറവുണ്ടായെങ്കിലും കോഴിക്കോട് കോർപ്പറേഷൻ നിലനിർത്തി. ജില്ലാ പഞ്ചായത്തുകളിൽ യു.ഡി.എഫിനൊപ്പം ഒപ്പത്തിനൊപ്പം (7 വീതം) പോരാടി

എൻ.ഡി.എ (NDA): തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യമായി അധികാരം പിടിച്ചെടുത്തു. പാലക്കാട് മുനിസിപ്പാലിറ്റി നിലനിർത്തുകയും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ അധികാരം പിടിക്കുകയും ചെയ്തു

---------------

Hindusthan Samachar / Roshith K


Latest News