Enter your Email Address to subscribe to our newsletters

New delhi, 31 ഡിസംബര്‍ (H.S.)
ഡല്‍ഹി-എന്‍സിആറിലും ഉത്തരേന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലും കനത്ത മൂടല്‍മഞ്ഞ്. ഇതുമാലം ദൃശ്യപരത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതോടെ വിമാന ഗതാഗതം താറുമആറായി, ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തില്‍ കനത്ത മൂടല്‍മഞ്ഞ് കാരണം 148 വിമാനങ്ങള്‍ റദ്ദാക്കുകയും രണ്ട് വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.
ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച് കാലാവസ്ഥ പ്രതിസന്ധി മൂലം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇതുവരെ 148 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്, ഇതില്‍ 70 പുറപ്പെടുന്ന വിമാനങ്ങളും 78 എത്തിച്ചേരുന്ന വിമാനങ്ങളും ഉള്‍പ്പെടുന്നു. കൂടാതെ, രണ്ട് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഡല്‍ഹി-എന്‍സിആറിലും വടക്കേ ഇന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലും ഇന്ന് രാവിലെ മുതല്‍ ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് മൂടിയ അവസ്ഥയിലാണ്.
കനത്ത മൂടല്‍മഞ്ഞ് കാരണം 'എക്‌സ്' പോസ്റ്റിലെ യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് യാത്രാ റ്ദ്ദാക്കുന്നതായി അറിയിപ്പ് നല്‍കി. ഡല്‍ഹിയിലെയും ഉത്തരേന്ത്യയിലെയും നിരവധി വിമാനത്താവളങ്ങളില്‍ മൂടല്‍മഞ്ഞ് നിലനില്‍ക്കുന്നുണ്ടെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി. ദൃശ്യപരത കുറവാണ്, അതുമൂലം വിമാന ചലനങ്ങള്‍ നിലവില്‍ സാധാരണയേക്കാള്‍ മന്ദഗതിയിലാണ്, ഇത് ചില കാലതാമസങ്ങള്‍ക്ക് കാരണമാകുന്നു. നിലവിലെ സാഹചര്യങ്ങളില്‍ ഞങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് തുടരും, കൂടാതെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിന് പുറപ്പെടലുകളും വരവുകളും ക്രമീകരിക്കും. ഇന്‍ഡിഗോയുടെ വെബ്സൈറ്റില്‍ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുന്നത് തുടരണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥച്ചു. മൂടല്‍മഞ്ഞ് റോഡുകളിലെ ദൃശ്യപരതയെയും ഗതാഗത സാഹചര്യങ്ങളെയും ബാധിക്കുന്നതിനാല്‍, വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് കുറച്ച് അധിക സമയം എടുക്കുന്നു്ണ്ട്. യാത്രക്കാര്‍ ഇക്കാര്യത്തിലും പ്രത്യേക ശ്രദ്ധപുലര്‍ത്തണം എന്നും വിമാനകമ്പനികള്‍ ാവശ്യപ്പെടുന്നുണ്ട്.
ചൊവ്വാഴ്ച രാവിലെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനത്ത മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ തടസ്സപ്പെടുത്തിയിരുന്നു. 60 എത്തിച്ചേരുന്ന വിമാനങ്ങളും 58 എണ്ണം പുറപ്പെടുന്ന വിമാനങ്ങളും ഉള്‍പ്പെടെ ആകെ 118 വിമാനങ്ങള്‍ റദ്ദാക്കി. ന്യൂഡല്‍ഹിയില്‍ എത്തുന്ന പതിനാറ് വിമാനങ്ങള്‍ മറ്റ് നഗരങ്ങളിലേക്ക് തിരിച്ചുവിട്ടു, 130 സര്‍വീസുകള്‍ വൈകുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വൈകുന്നേരത്തോടെ കാലാവസ്ഥ അനുകൂലമായതോടെ സര്‍വീസുകള്‍ സുഗമമായി നടന്നു.
---------------
Hindusthan Samachar / Sreejith S