Enter your Email Address to subscribe to our newsletters

New delhi, 31 ഡിസംബര്‍ (H.S.)
ഇന്ത്യ ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി മാറുന്നു. ജപ്പാനെയും മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍. 4.18 ട്രില്യണ്‍ യുഎസ് ഡോളറാണ് ഇന്ത്യയുടെ ജിഡിപി. 2030 ഓടെ ജര്‍മനിയെ മറികടന്ന് മൂന്നാമത്തെ സാമ്പത്തിക ശക്തിയുമാകുമെന്നാണ് പ്രതീക്ഷ.
മികച്ച വളര്‍ച്ചാനിരക്കാണ് ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയായി ഇന്ത്യയെ മാറ്റിയത്. 22526 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 8.2 ആണ് ഇന്ത്യയുടെ ജിഡിപി. ഒന്നാം പാദത്തില്‍ ഇത് 7.8 ശതമാനവും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 7.4 ശതമാനവുമായിരുന്നു.
അടുത്ത രണ്ടര മൂന്ന് വര്‍ഷം കൊണ്ട് ജിഡിപി 7.3 ട്രില്യണ്‍ ആകുമെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ അവകാശപ്പെടുന്നത്. നിലവില്‍ യുഎസ് ആണ് ലോക ഒന്നാം നമ്പര്‍ സാമ്പത്തിക വ്യവസ്ഥ. ചൈന രണ്ടാമതും. ആഗോള സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്കിടയിലും ഇന്ത്യ കൈവരിച്ച മികച്ച സാമ്പത്തിക വളര്‍ച്ച പ്രശംസനീയമാണെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ ഉപഭോഗം വര്‍ധിച്ചാണ് ആഗോള വ്യാപര അനിശ്ചിതാവസ്ഥകള്‍ക്കിടയിലും സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങായി മാറിയത്.
6.5 ശതമാനം വളര്‍ച്ചയാണ് ലോകബാങ്ക് 2026 ല്‍ ഇന്ത്യയ്ക്ക് പ്രതീക്ഷിക്കുന്നത്. ജി20 രാജ്യങ്ങളിലെ അതിവേഗം വളരുന്ന സമ്പദ് ഘടനയെന്നാണ് മൂഡീസ് ഇന്ത്യ വിലയിരുത്തുന്നത്. 2026ല്‍ 6.4 ഉം 2027ല്‍ 6.5 ഉം ആണ് മൂഡീസ് പ്രവചിക്കുന്ന സാമ്പത്തിക വളര്‍ച്ച. അതേസമയം ഐഎംഎഫ് 6.6 ല്‍ നിന്നും 2026 ല്‍ 6.2 സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യയ്ക്ക് പ്രതീക്ഷിക്കുന്നത്. ഫിച്ച് 7.4 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയ്ക്കുണ്ടാകുമെന്ന് കരുതുന്നത്.
വളര്‍ച്ചയുടെ വേഗതയില്‍ സ്ഥിരത കൈവരിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും 2047 ല്‍ ഉയര്‍ന്ന വരുമാനം എല്ലാവര്‍ക്കും ലക്ഷ്യമിടുന്നതായും സര്‍ക്കാര്‍ പറയുന്നു. രാജ്യത്തെ തൊഴിലില്ലായ്മ കുറയുകയാണെന്നാണ് കണക്കുകള്‍ പറയുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) ഔദ്യോഗിക റിപ്പോര്‍ട്ട് വരുമ്പോള്‍ മാത്രമേ 4-ാം സ്ഥാനം നേടിയെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം സ്ഥിരീകരിക്കാനാകൂ. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടിച്ചേല്‍പ്പിച്ച 50% തീരുവയാഘാതം നിലനില്‍ക്കേയാണ് ഇന്ത്യ വലിയ ലക്ഷ്യം മുന്നോട്ടുവയ്ക്കുന്നതെന്നതും ശ്രദ്ധേയമാണ്. ജിഎസ്ടി 2.0 ഇളവ്, ഭേദപ്പെട്ട ക്രൂഡ് ഓയില്‍ വില, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മൂലധനച്ചെലവിലുണ്ടായ വര്‍ധന, കുറഞ്ഞ പണപ്പെരുപ്പം, പലിശനിരക്കിലുണ്ടായ കുറവ് തുടങ്ങിയ അനുകൂല ഘടകങ്ങളുടെ കരുത്തിലാണ് ഇന്ത്യയുടെ മുന്നേറ്റം.
---------------
Hindusthan Samachar / Sreejith S