Enter your Email Address to subscribe to our newsletters

Kerala, 31 ഡിസംബര്‍ (H.S.)
സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന പേരില്‍ കൊച്ചിയിലെ ചിക്കിങ്ങില്‍ കയ്യാങ്കളി. ഭക്ഷണം കഴിക്കാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സഹോദരങ്ങളും മാനേജരും തമ്മിലാണ് സംഘര്‍ഷം. ഇരുവിഭാഗത്തിന്റെ പരാതിയില്‍ എറണാകുളം സെട്രല്‍ പൊലീസ് കേസ് എടുത്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊച്ചി എംജി റോഡിലെ ചിക്കിങ്ങില്‍ സംഘഷം ഉണ്ടായത്. സിബിഎസ്ഇ കായികമേളയില്‍ പങ്കെടുക്കാനെത്തിയ കുട്ടികളാണ് ഭക്ഷണം കഴിഞ്ഞനെത്തിയതോടെ മാനേജരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. സാന്‍വിച്ചില്‍ ചിക്കന്‍കുറവാണെന്ന് പറഞ്ഞതോടെ മാനേജര്‍ കുട്ടികളെ ഭീഷണിപ്പെടുത്തി എന്നാണ് പരാതി.
തുടര്‍ന്ന് കുട്ടികള്‍ സഹോദരന്‍മാരെ വിളിച്ചുവരുത്തിയതോടെ തര്‍ക്കം രൂക്ഷമായി. ഇതിനിടെ കത്തിയുമായി മാനേജര്‍ ഭീഷണിപ്പെടുത്തിയതോടെ ഇരുകൂട്ടരും തമ്മില്‍ കൈയ്യാങ്കളിയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങി. മറ്റ് ജീവനക്കാരും പൊലീസുമെത്തിയാണ് ഇരുകൂട്ടരേയും പിടിച്ച് മാറ്റിയത്. അസഭ്യം പറഞ്ഞതിനും, ഭീഷണിപ്പെടുത്തിയതിനും ഇരുകൂട്ടര്‍ക്കെതിരേയും കേസ് എടുത്തു.
അതെ സമയം പരാതി കൊടുത്തിട്ടും പോലീസ് നടപടി എടുത്തില്ലെന്ന് വിദ്യാർത്ഥികൾ . ചിക്ക് കിംഗ് മാനേജരെ സംരക്ഷിക്കാൻ ഉന്നതങ്ങളിൽ നിന്നും വിളി വന്നു. നിങ്ങളും അത് പോലെ മുകളിൽ നിന്നും ആരെയെങ്കിലും കൊണ്ട് വിളിച്ചു പറയിപ്പിക്കണം. പോലീസ് തുറന്നു പറഞ്ഞതായി വിദ്യാർത്ഥികൾ ആരോപിച്ചു.
ചിക്ക് കിംഗ് കമ്പനിയുടെ പ്രധാന വിവരങ്ങൾ
ആരംഭം: 2000-ൽ ദുബായിൽ (യു.എ.ഇ).
സ്ഥാപകൻ: എ.കെ. മൻസൂർ (മാനേജിംഗ് ഡയറക്ടർ).
ആസ്ഥാനം: ദുബായ്, യു.എ.ഇ.
ഇന്ത്യയിലെ ആസ്ഥാനം: പാലാരിവട്ടം, കൊച്ചി, കേരളം.
മാതൃസ്ഥാപനം: ദുബായ് ആസ്ഥാനമായുള്ള അൽ ബയാൻ ഗ്രൂപ്പ് (Al Bayan Group). ഇന്ത്യയിൽ ചാനൽ ഫുഡ്‌സ് (Channel Foods Pvt Ltd) എന്ന പേരിലാണ് ഇത് പ്രവർത്തിക്കുന്നത്.
ബിസിനസ് നിലവാരം (2025-ലെ കണക്കുകൾ പ്രകാരം)
ആഗോള സാന്നിധ്യം: ലോകമെമ്പാടുമുള്ള 36-ലധികം രാജ്യങ്ങളിൽ 400-ലധികം ശാഖകൾ ചിക് കിംഗിനുണ്ട്.
ഇന്ത്യയിൽ: കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 100-ലധികം ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നു.
വരുമാനം: 2025-ലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ചിക് കിംഗ് ശൃംഖലയുടെ വാർഷിക വരുമാനം ഏകദേശം 100 മില്യൺ ഡോളറാണ്.
ജീവനക്കാർ: ഇന്ത്യയിൽ മാത്രം ഏകദേശം 400-ലധികം ജീവനക്കാർ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
ബിസിനസ് പ്രത്യേകതകൾ
ഫ്രാഞ്ചൈസി മാതൃക: വ്യക്തിഗത ഔട്ട്‌ലെറ്റുകൾ, ഫുഡ് കോർട്ടുകൾ, ഡ്രൈവ്-ത്രൂ കൗണ്ടറുകൾ എന്നിങ്ങനെ വിവിധ രീതിയിലുള്ള ഫ്രാഞ്ചൈസി അവസരങ്ങൾ കമ്പനി നൽകുന്നുണ്ട്.
---------------
Hindusthan Samachar / Roshith K