Enter your Email Address to subscribe to our newsletters

Kerala, 31 ഡിസംബര്‍ (H.S.)
മദ്യനയത്തിലെ നയം മാറ്റത്തിൽ എൽ.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.സി.ബി.സി മദ്യവിരുദ്ധ സമിതിസർക്കാർ പുറത്തിറക്കുന്ന ബ്രാൻഡിക്ക് പേരിടൽ മൽസരം പ്രഖ്യാപിച്ചത് പിൻവലിക്കണമെന്നും എക്സൈസ് മന്ത്രി മറുപടി പറയണമെന്നും മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു.
ബാറുടമകളുടെ ആവശ്യപ്രകാരം പുതുവൽസര രാത്രിയിൽ ബാറുകൾക്ക് രാത്രി 12 മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകിയുള്ള ഉത്തരവ് മദ്യ നയങ്ങൾക്ക് വിരുദ്ധമെന്നാണ് വിമർശനം. സർക്കാരിൻ്റെ നിലപാട് മാറ്റം തിരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ടെന്ന കടുത്ത ആരോപണം ഉയർത്തുന്നു കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. . പുതുവൽസര രാത്രിയിൽ ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയത് തിരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ടാണ്.
പാലക്കാട് മേനോൻപാറ മലബാർ ഡിസ്ലറീസിൽ നിന്നും പുറത്തിറക്കുന്ന പുതിയ ബ്രാൻഡിയുടെ പേരും ലോഗോയും നിർദേശിക്കാൻ പൊതുജനങ്ങളെ ക്ഷണിച്ചതും പാരിതോഷികം പ്രഖ്യാപിച്ചതും ഗുരുതര തെറ്റാണ്. മൽസരം അബ്കാരി ചട്ടങ്ങളുടെ ലംഘനമാണെന്നും എക്സൈസ് മന്ത്രി ഇക്കാര്യങ്ങളിൽ മറുപടി പറയണമെന്നും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ആവശ്യപ്പെടുന്നു. സർക്കാരിൻ്റെ മദ്യനയത്തിലും നേരത്തെ പ്രഖ്യാപിച്ച കാര്യങ്ങളിലെ നിലപാട് മാറ്റത്തിലും കടുത്ത വിമർശനമാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഉയർത്തുന്നത്.
ക്യാപ്റ്റനെന്നും, ഡബിൾ ചങ്കനെന്നും, സഖാവെന്നും, പോറ്റിയെന്നും തുടങ്ങി തോരാ മഴ പോലെ പുതിയ ബ്രാൻഡിന് പേര് നൽകിയ പൊതുജനങ്ങളും ബവ്കോയ്ക്കും സർക്കാരിനുമെതിരെ ആക്ഷേപ വിമർശനം ഉയർത്തുകയാണ്. സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്ത് വിനോദ സഞ്ചാര വകുപ്പിൻ്റെ പേരിൽ ബാറുകൾക്ക് സമയം കൂട്ടി നൽകിയ ഉത്തരവിൽ സി.പി.എം നേതൃത്വവും സർക്കാരും കടുത്ത പ്രതിസന്ധിയിലായി. പേരിടൽ ചടങ്ങിലെ പൊല്ലാപ്പ് ബവ്കോയ്ക്ക് നൽകിയ ക്ഷീണവും ചില്ലറയല്ല. ഉചിതമായ സമയത്ത് പ്രതികരിക്കുമെന്നാണ് എക്സൈസ് മന്ത്രിയുടെ നിലപാട്.
സീറോ മലബാർ, ലത്തീൻ, സീറോ മലങ്കര എന്നീ മൂന്ന് കത്തോലിക്കാ സഭകളുടെയും സംയുക്ത സമിതിയായ കേരള കാത്തലിക് ബിഷപ്പ്‌സ് കൗൺസിലിന്റെ (KCBC) കീഴിലുള്ള മദ്യവിരുദ്ധ വിഭാഗമാണ് KCBC മദ്യവിരുദ്ധ സമിതി.
ലഹരിമുക്തമായ സഭയും സമൂഹവും കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമിതി പ്രവർത്തിക്കുന്നത്.
പ്രധാന വിവരങ്ങളും നേതൃത്വവും (2025)
ആസ്ഥാനം: പാലാരിവട്ടം (POC), കൊച്ചി. KCBC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ചെയർമാൻ: മാർ യൂഹാനോൻ മാർ തെയോഡോഷ്യസ്.
ഡയറക്ടർ: റവ. ഫാ. ചാക്കോ കുടിപ്പറമ്പിൽ.
സംസ്ഥാന പ്രസിഡന്റ്: ആന്റണി മെൽവെട്ടം.
പ്രവർത്തന മേഖല: കേരളത്തിലെ 33 രൂപതകളിലും സജീവമായ മദ്യവിരുദ്ധ പ്രവർത്തകർ ഈ സമിതിക്കുണ്ട്.
പ്രധാന പ്രവർത്തനങ്ങളും നിലപാടുകളും (2025)
മദ്യത്തിന്റെ പേരിടൽ മത്സരത്തിനെതിരെ: ബിവ്‌കോ (BEVCO) പുതിയ ബ്രാൻഡിന് പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് 10,000 രൂപ സമ്മാനം പ്രഖ്യാപിച്ചതിനെ 2025 ഡിസംബർ 31-ന് സമിതി രൂക്ഷമായി വിമർശിച്ചു. ഇത് അബ്കാരി നിയമങ്ങളുടെ ലംഘനമാണെന്നും കുട്ടികൾക്കും സമൂഹത്തിനും തെറ്റായ സന്ദേശം നൽകുമെന്നും സമിതി ചൂണ്ടിക്കാട്ടി.
സർക്കാർ മദ്യനയത്തോടുള്ള പ്രതിഷേധം: ഐടി പാർക്കുകളിൽ മദ്യശാലകൾ അനുവദിക്കുന്നതിനും, ഡ്രൈ ഡേ മാറ്റുന്നതിനും, പുതിയ ബ്രൂവറികൾക്ക് അനുമതി നൽകുന്നതിനുമുള്ള സർക്കാർ നീക്കങ്ങൾക്കെതിരെ 2025-ൽ സമിതി ശക്തമായ പ്രക്ഷോഭങ്ങൾ നടത്തി.
ലഹരി വിരുദ്ധ ബോധവൽക്കരണം: സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി CASA (Campus Against Substance Abuse) എന്ന പദ്ധതിയിലൂടെ ലഹരിവിരുദ്ധ അവബോധം നൽകുന്നു.
ലഹരി ഉപയോഗത്തിനെതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവൽക്കരിക്കുക, നിയമപരമായ പോരാട്ടങ്ങൾ നടത്തുക എന്നിവയാണ് ഈ സമിതിയുടെ പ്രധാന ചുമതലകൾ.
---------------
Hindusthan Samachar / Roshith K