Enter your Email Address to subscribe to our newsletters

Mumbai, 31 ഡിസംബര്‍ (H.S.)
പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുക ഡെലിവറി ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കും. കുറഞ്ഞ വരുമാനം, വര്‍ധിച്ചുവരുന്ന ജോലിഭാരം, അടിസ്ഥാന തൊഴില്‍ സംരക്ഷണതിന്റെ അഭാവം എന്നിവയാണ് പണിമുടക്കിന്റെ കാരണമെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ കമ്പനികളില്‍ തൊഴില്‍ ചെയ്യുന്ന ഡെലിവറി ജീവനക്കാരാണ് പണിമുടക്കുന്നത്. തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍ക്കേഴ്സ് യൂണിയന്‍, ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ്-ബേഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്.
മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, പശ്ചിമ ബംഗാള്‍, തമിഴ്നാടിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒന്നിലധികം പ്രാദേശിക കൂട്ടായ്മകളും പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം രാജ്യവ്യാപകമായി നടക്കുന്ന ഡെലിവറി ജീവനക്കാരുടെ പണിമുടക്ക് ഇന്ത്യയിലുടനീളമുള്ള പുതുവത്സരാഘോഷങ്ങള്‍ക്ക് ഭീഷണിയാകുമോ എന്നും ആശങ്ക ഉയരുന്നുണ്ട്.
ഭക്ഷണ വിതരണം, ഓണ്‍ലൈന്‍ ഷോപ്പിങ് എന്നിവക്ക് പൊതുവേ തിരക്കേറിയ ദിവസമാണ് ഡിസംബര്‍ 31. എന്നാല്‍ ഇന്ന് നടക്കുന്ന പണിമുടക്ക് ഡെലിവറി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും റെസ്റ്റോറന്റ്, സൂപ്പര്‍മാര്‍ക്കറ്റ് നടത്തിപ്പുക്കാര്‍ക്ക് വന്‍ തിരിച്ചടിയാക്കുമെന്നും വ്യവസായ വിശകലന വിദഗ്ധര്‍ പറയുന്നു. അതേസമയം ഓരോ ഓര്‍ഡറിനും ലഭിക്കുന്ന പേഔട്ടുകള്‍ കുറയുമ്പോള്‍ ഡെലിവറി ജീവനക്കാര്‍ കൂടതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് യൂണിയനുകള്‍ പറഞ്ഞു.
ഇന്‍ഷുറന്‍സ് പരിരക്ഷയുടെ അഭാവം, സുരക്ഷിതമല്ലാത്ത ജോലി സാഹചര്യങ്ങള്‍, പിഴകള്‍, തൊഴില്‍ സുരക്ഷയുടെ അഭാവം എന്നിവയെക്കുറിച്ചും തൊഴിലാളികള്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ബെംഗളൂരു, പൂനെ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത തുടങ്ങിയ പ്രധാന നഗരളില്‍ പണിമുടക്ക് സാരമായി ബാധിക്കുമെന്ന് യൂണിയനുകള്‍ പറഞ്ഞു. കൂടാതെ പ്രാദേശിക കൂട്ടായ്മകള്‍ പണിമുടക്കില്‍ ചേരുന്നതിനാല്‍ നിരവധി നഗരങ്ങളെയും ഇത് ബാധിച്ചേക്കാം.
ഉപഭോക്തക്കളെ അസൗകര്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയല്ലെന്നും ഡെലിവറി തൊഴിലാളികള്‍ നേരിടുന്ന പ്രശനങ്ങള്‍ക്ക് അടിയന്തര പരിഹാരം കണ്ടെത്തുക എന്നതാണ് പണിമുടക്ക് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും യുണയനുകള്‍ പറഞ്ഞു. അതേസമയം ഇതിന് മുന്‍പും ഡെലിവറി ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതെ തുടര്‍ന്ന് സ്വിഗ്ഗിയുടെ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികള്‍ക്ക് വേതനം കൂട്ടി നല്‍കുകയുണ്ടായി. റസ്റ്റോറന്റ് മുതല്‍ ഡെലിവറി പോയിന്റ് വരെയുള്ള ദൂരത്തിന് കിലോമീറ്ററിന് 6 രൂപ 50 പൈസ എന്ന രീതിയിലായിരുന്നു നിരക്ക്. ഡെലിവറിക്ക് മിനിമം കൂലി 25 രൂപയായും ഉയര്‍ത്തിയിരുന്നു.
---------------
Hindusthan Samachar / Sreejith S