Enter your Email Address to subscribe to our newsletters

Varkkala, 31 ഡിസംബര്‍ (H.S.)
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഇടതു മുന്നണിയിലെ രണ്ടെത്തെ ഘടകക്ഷിയായ സിപിഐയും തമ്മില്‍ തര്‍ക്കം. തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചുള്ള പ്രതികരണങ്ങളാണ് തുറന്ന ഏറ്റുമുട്ടലില്‍ എത്തി നില്‍ക്കുന്നത്. പരാജയത്തിന്റെ കാരണത്തില്‍ പ്രധാനം മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ പ്രവര്‍ത്തനം എന്ന സിപിഐ വിലയിരുത്തലാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്.
ചതിയന്‍ ചന്തുമാരാണ് സിപിഐയെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു. പത്തുവര്‍ഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ സര്‍ക്കാരിനെ തള്ളിപ്പറയുകയാണ്.വിമര്‍ശിക്കേണ്ടത് പാര്‍ട്ടിക്കുള്ളില്‍ ആണ്. അല്ലാതെ തിരഞ്ഞെടുപ്പ ്അടുത്ത സമയത്ത് ഇങ്ങനെ പറഞഅഞ് നടക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രിക്കൊപ്പം കാറില്‍ സഞ്ചരിച്ച എന്താണ് തെറ്റ്. താന്‍ അയിത്ത ജാതിക്കാരനാണോ. ഉയര്‍ന്ന ജാതിക്കാരന്‍ കയറിയെങ്കില്‍ നിങ്ങള്‍ പ്രശ്‌നമാക്കുമായിരുന്നോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
ചതിയന്‍ ചന്തു തൊപ്പി ചേരുന്നത് അത് പറഞ്ഞയാള്‍ക്കാണ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി നല്‍കി. വെള്ളാപ്പള്ളയില്ല എല്‍ഡിഎഫ്. ഇടതു മുന്നണിക്ക് മാര്‍ക്കിടാന്‍ വെള്ളാപ്പള്ളിയെ ആരും ഏല്‍പിച്ചിട്ടില്ല. യഥാര്‍ഥ വിശ്വാസികളുമായി കൈകോര്‍ക്കും. വെള്ളാപ്പള്ളി യഥാര്‍ഥ വിശ്വാസിയാണോയെന്ന് ജനങ്ങള്‍ വിലയിരുത്തണമെന്നും ബിനോയ് വിശ്വം പറഞ്ഞു. വെള്ളാപ്പള്ളി നടേശനെ താന്‍ കാറില്‍ കയറ്റില്ലെന്ന് ബിനോയ് വിശ്വം തുറന്നടിച്ചു.
ഇതിന് ഇനി എന്ത് മറുപടി വെള്ളാപ്പള്ളി നല്‍കും എന്നാണ് അറിയേണ്ടത്. സിപിഐയെ ആക്രമിക്കുന്നുണ്ടെങ്കിലും മൂന്നാം തവണയും പിണറായി സര്‍ക്കാര്‍ തന്നെ ഭരണത്തില്‍ എത്തുമെന്ന് മുഷ്ടിചുരുട്ടി ആവര്‍ത്തിച്ച് പറയുകയാണ് വെള്ളാപ്പള്ളി. ഒപ്പം മലപ്പുറം പരാമര്‍ശത്തിന്റെ പേരിലുള്ള ചോദ്യങ്ങള്‍ക്ക് പ്രകോപിതനാവുകയും ചെയ്തു.
മലപ്പുറത്ത് സ്‌കൂളുകള്‍ തുടങ്ങാന്‍ അവസരം തരുന്നില്ല എന്ന് പറഞ്ഞില്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അത് സത്യമല്ലേ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. മലബാറിലെ മൂന്ന് ജില്ലകളില്‍ ഞങ്ങള്‍ക്ക് എന്തുണ്ട്. മലപ്പുറത്തുണ്ടോ വയനാട്ടിലുണ്ടോ കാസര്‍കോടുണ്ടോ. ഈ മൂന്നുജില്ലകളിലും ഒരൊറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ല. ഇതൊന്നു താന്‍ പറഞ്ഞുപോയി. അതെന്താ സ്ഥലം കിട്ടുന്നില്ലേ എന്ന ചോദ്യത്തിന്- അതെല്ലാം ഉണ്ട്. അനുവാദം കിട്ടണം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ആരുടെ അനുവാദം എന്ന് ചോദിച്ചപ്പോള്‍ സര്‍ക്കാരിന്റെ എന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരല്ലേ എന്ന് ചോദിച്ചപ്പോള്‍- ഇപ്പോഴത്തേത് അല്ല എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ഇക്കഴിഞ്ഞ ഒന്‍പതുവര്‍ഷം ശ്രമിച്ചുനോക്കിയില്ലേ എന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചതോടെ- അന്ന് ഞങ്ങള്‍.. എന്ന് പറഞ്ഞുതുടങ്ങിയ വെള്ളാപ്പള്ളി വേഗത്തില്‍ പ്രകോപിതനായി.
കുറേനാളായി നിങ്ങള്‍ തുടങ്ങിയിട്ട് എന്നു പറഞ്ഞ് ചോദ്യം ചോദിച്ച റിപ്പോര്‍ട്ടര്‍ ടിവിയുടെ മൈക്ക് തട്ടിമാറ്റി. മൈക്ക് പിടിച്ചു വാങ്ങാനും ശ്രമിച്ചു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് രംഗം ശാന്തമാക്കി.
---------------
Hindusthan Samachar / Sreejith S