Enter your Email Address to subscribe to our newsletters

Pathanamthitta , 4 ഡിസംബര്‍ (H.S.)
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാർ വീണ്ടും പ്രതി. പത്മകുമാറിൻ്റെ അറിവോടെയാണ് ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയതെന്ന് എസ് ഐ ടി കണ്ടെത്തിയിരുന്നു പിന്നാലെ ഇദ്ദേഹത്തെ പ്രതിചേർത്തത്. ഡിസംബർ രണ്ടിനാണ് എസ് പി ശശിധരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലിലെത്തി എ പത്മകുമാറിനെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പുറത്തേക്ക് കൊണ്ടുപോകുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് അനുവാദം കൊടുത്തത് എ പത്മകുമാറാണ്. ബോധപൂർവ്വമായിട്ടാണ് പത്മകുമാർ ഇക്കാര്യങ്ങളെല്ലാം ചെയ്തിരിക്കുന്നത് എന്നാണ് എസ് ഐ ടി വാദിക്കുന്നത്.
റിമാൻഡ് കാലാവധി അവസാനിരിക്കുന്ന ഇന്ന് പത്മകുമാറിന്റെ കൊല്ലം വിജിലൻസ് കോടതിയിൽ എത്തിക്കും. നടപടിക്രമങ്ങളടക്കം പൂർത്തിയാക്കും. ശബരിമല സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്ന് ആവർത്തിച്ചു പറയുമ്പോഴാണ് എ പത്മകുമാറിനെ ഇപ്പോൾ രണ്ടാമത്തെ കേസിൽ കൂടി പ്രതിയാക്കികൊണ്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം.
ശബരിമല സ്വർണ്ണ മോഷണ കേസ് പുരോഗമിക്കുകയാണ്, 2025 ഡിസംബർ 3 വരെ അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) കേരള ഹൈക്കോടതി ആറ് ആഴ്ച കൂടി സമയം അനുവദിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി) മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റും അന്വേഷണ പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിച്ച ഹൈക്കോടതിയിൽ എസ്‌ഐടി ഒരു പുരോഗതി റിപ്പോർട്ട് സമർപ്പിച്ചതും പ്രധാന സംഭവവികാസങ്ങളിൽ ഉൾപ്പെടുന്നു. സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന തുടരുകയാണ്, ക്ഷേത്ര വിഗ്രഹങ്ങളിൽ നിന്നും വാതിൽ ഫ്രെയിമുകളിൽ നിന്നും സ്വർണ്ണം മോഷ്ടിക്കപ്പെട്ടുവെന്ന ആരോപണത്തിൽ അന്വേഷണം തുടരുന്നു.
നിലവിലെ സ്ഥിതി
നീട്ടിയ സമയപരിധി: ആരോപണങ്ങളുടെ ഗൗരവവും വ്യാപ്തിയും അംഗീകരിച്ചുകൊണ്ട് അന്വേഷണം പൂർത്തിയാക്കാൻ കേരള ഹൈക്കോടതി എസ്‌ഐടിക്ക് ആറ് ആഴ്ച കൂടി സമയം അനുവദിച്ചു.
എസ്‌ഐടിയുടെ പുരോഗതി: നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൽ എസ്‌ഐടി സംതൃപ്തി പ്രകടിപ്പിച്ച പുരോഗതി റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചു.
ശാസ്ത്രീയ വിശകലനം: സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്, ഫലങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
---------------
Hindusthan Samachar / Roshith K