Enter your Email Address to subscribe to our newsletters

Thiruvananthapuram, 3 ഡിസംബര്‍ (H.S.)
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെ തിരുവനന്തപുരം ടെക്നോപാർക്കിലെ ഓഫീസില്‍ എത്തിച്ച് തെളിവെടുത്തു.
മൂന്നു മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് തെളിവെടുപ്പ് നടത്തിയത്. ടെക്നോപാർക്കിലെ ഓഫീസില്‍ വെച്ചാണ് രാഹുല്‍ വിഡിയോ ചിത്രീകരിച്ചതെന്ന് പൊലീസ്. നിരാഹാര സമരം തുടരുമെന്ന് രാഹുല്‍ ഈശ്വർ പറഞ്ഞു.
അതേസമയം രാഹുല്‍ ഈശ്വറിനെ നാളെ അഞ്ചുമണി വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേത് ആണ് തീരുമാനം. രാഹുല്‍ ഈശ്വറിന്റെ പ്രവർത്തിയില്‍ ഗൂഢാലോചനയുണ്ടോ എന്ന് സംശയിയ്ക്കുന്നുവെന്നും ഓഫീസില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നുമാണ് പോലീസ് വാദം.തനിക്കെതിരെ എടുത്തത് കള്ളക്കേസ് എന്നാവർത്തിക്കുകയാണ് രാഹുല്‍ ഈശ്വർ. കസ്റ്റഡിയില്‍ വിട്ട രാഹുല്‍ ഈശ്വറിനെ വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോർട്ട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കേസില്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് രാഹുലിന്റെ തീരുമാനം. അതിജീവിതയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു, വ്യക്തിത്വം വെളിപ്പെടുത്തി തുടങ്ങിയവയാണ് ഈശ്വറിനെതിരായ കുറ്റങ്ങള്‍.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR