Enter your Email Address to subscribe to our newsletters

Thiruvananthapuram, 4 ഡിസംബര്‍ (H.S.)
എട്ടാം ദിവസവും മുങ്ങി നടക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ബെംഗളൂരുവിൽ തന്നെ എന്ന് പൊലീസ്. സംരക്ഷണം ഒരുക്കുന്നത് റിയൽ എസ്റ്റേറ്റ് - റിസോർട്ട് സംഘങ്ങളാണ്. പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ പിന്തുണയുണ്ടെന്നും പൊലീസ്. മുങ്ങാൻ സഹായമൊരുക്കിയ ഡ്രൈവറും ഹോട്ടൽ ഉടമയും കസ്റ്റഡിയിലാണ്. മലയാളിയായ ബോസ് എന്നയാളാണ് പിടിയിലായത്. രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ മൊഴി തേടാൻ സമ്മതം തേടി അതിജീവിതയ്ക്ക് ഇ-മെയിലിലൂടെ നോട്ടീസ് അയച്ച് പൊലീസ്. മൊഴി നൽകാൻ കഴിയുന്ന സമയവും സ്ഥലവും അറിയിക്കണമെന്നാണ് പരാതിക്കാരിയുടെ നോട്ടീസിൽ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ ഡിജിപി നിയോഗിച്ചിരുന്നു. കേരളത്തിന് പുറത്ത് താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയായ ഈ പെൺകുട്ടിയുടെ മറുപടി ലഭിച്ചാൽ പൊലീസ് ഉടൻ മൊഴിയെടുക്കും. പരാതി അയച്ച മെയിലിലേക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR