Enter your Email Address to subscribe to our newsletters

Thiruvananthapuram, 4 ഡിസംബര്‍ (H.S.)
രാഹുൽ മാങ്കൂട്ടത്തിലിനെ മാസങ്ങളോളം കോൺഗ്രസ് സംരക്ഷിച്ചതായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. സ്ത്രീകളെ ഉപദ്രവിക്കുന്ന ആളാണെന്ന് അറിഞ്ഞിട്ടും രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കിയും പാലക്കാട്ട് എം എൽ എ ആക്കിയും കോൺഗ്രസ് പ്രോത്സാഹിപ്പിച്ചു. പാലക്കാട്ടെ ജനങ്ങളെയും കേരളത്തിന്റെ പൊതുസമൂഹത്തേയും കോൺഗ്രസ് വഞ്ചിച്ചതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ജനങ്ങളെ ചൂഷണം ചെയ്യുന്ന ആദ്യത്തെ കോണ്‍ഗ്രസ് നേതാവല്ല രാഹുൽ. എന്തു വാഗ്ദാനവും നൽകി അധികാരത്തിലെത്തിയ ശേഷം ചൂഷണം നടത്തുക എന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമാണ്. രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ മൂന്ന് മാസം മുമ്പ് കേസെടുത്ത് അന്വേഷിക്കേണ്ടതായിരുന്നു. ഇന്നാണ് കോണ്‍ഗ്രസ് രാഹുലിനെ പുറത്താക്കിയിരിക്കുന്നത്. രാഹുലിനെതിരെ നിരവധി തെളിവുകൾ ഉണ്ടായിട്ടും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണ് പിണറായി സർക്കാർ കേസെടുത്തിരിക്കുന്നത്. ശബരിമലയിലെ സ്വർണ്ണ കൊള്ളയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള തന്ത്രമാണ് ഇതെല്ലാമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും സര്‍ക്കാരുമെല്ലാം രാഷട്രീയം കളിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ എല്ലാ വിഷയവും ഞങ്ങള്‍ കൃത്യമായി ജനങ്ങളുടെ മുന്നില്‍ അവസരിപ്പിക്കും. ഞങ്ങളുടെ ലക്ഷ്യം വികസിതം കേരളം വികസിത തിരുവനന്തപുരം എന്നതാണ്. അത് കൃത്യമായി പറഞ്ഞ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും വിജയം നേടുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR