ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കിൽ നേരിയ കുറവ്; രണ്ടു ദിവസമായി സ്പോർട്ട് ബുക്കിംഗ് നിയന്ത്രണങ്ങളിൽ ഇളവ്
Pathanamthitta, 4 ഡിസംബര്‍ (H.S.) ശബരിമല മണ്ഡലകാലം 18 ദിവസം പിന്നിടുമ്പോൾ ദര്‍ശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം പതിനഞ്ചു ലക്ഷം കടന്നു. രണ്ടു ദിവസമായി ശബരിമലയിൽ തീർഥാടകരുടെ തിരക്കിന് നേരിയ കുറവുണ്ട്. ഇന്നലെ രാത്രി 11 മണി വരെ 80,870 തീർഥാടകരാണ് സന്നിധാ
Sabarimala temple


Pathanamthitta, 4 ഡിസംബര്‍ (H.S.)

ശബരിമല മണ്ഡലകാലം 18 ദിവസം പിന്നിടുമ്പോൾ ദര്‍ശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം പതിനഞ്ചു ലക്ഷം കടന്നു. രണ്ടു ദിവസമായി ശബരിമലയിൽ തീർഥാടകരുടെ തിരക്കിന് നേരിയ കുറവുണ്ട്. ഇന്നലെ രാത്രി 11 മണി വരെ 80,870 തീർഥാടകരാണ് സന്നിധാനത്ത് എത്തിയത്.

മണ്ഡലകാലാ തീർത്ഥാടന പതിനെട്ടാം ദിനമെത്തുമ്പോൾ പതിനഞ്ച് ലക്ഷത്തിലധികം ഭക്തരാണ് സന്നിധാനത്തെത്തി ദർശനം നടത്തിയത്. രണ്ടു ദിവസമായി സ്പോർട്ട് ബുക്കിംഗ് നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. ദര്‍ശനം സുഗമമമാക്കുന്നതിന്‍റെ ഭാഗമായി നിലയ്ക്കലും പമ്പയയിലും തീർഥാടകർക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും.

രണ്ട് ദിവസമായി തിരക്കിന് നേരിയ കുറവുണ്ടെങ്കിലും വരും ദിവസങ്ങളില്‍ തിരിക്ക് കൂടുമെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ കണക്ക് കൂട്ടല്‍. പുല്‍മേട് വഴി ഒരു ദിവസം ശരാശരി 25000 തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തുന്നുണ്ട്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് എത്തുന്നതിനിടെ 12 സ്ഥലങ്ങളിൽ തീർഥാടകര്‍ക്ക് കുടിവെളളവും ലഘു ഭക്ഷണവും ഏർപ്പാടാക്കിയിട്ടുണ്ട്.

തൃക്കാർത്തിക ദിനത്തിൻ്റെ ഭാഗമായി ഇന്ന് തിരുമുറ്റത്ത് ദീപം തെളിയിക്കും. അരലക്ഷത്തിൽ താഴെ ഭക്തരാണ് ഇന്ന് ഉച്ചവരെ സന്നിധാനത്തെത്തിയത്. സന്നിധാനത്ത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച കേരളീയ അന്നദാന സദ്യ പദ്ധതിയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ നാളെ നടക്കുന്ന ബോർഡ് യോഗത്തിൽ എടുക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News