Enter your Email Address to subscribe to our newsletters

Thiruvananthapuram, 4 ഡിസംബര്‍ (H.S.)
രാഹുലിന്റെ ചെയ്തികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ദോഷം ഉണ്ടാക്കിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സണ്ണി ജോസഫിന്റെ പ്രതികരണം.
രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിലപാട് എടുത്തിരുന്നെന്നും കോടതി വിധി കൂടി വന്നപ്പോള്‍ പ്രഖ്യാപിച്ചതാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും താനും നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
'രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിലപാട് എടുത്തിരുന്നെന്നതാണ്. കോടതി വിധി കൂടി വന്നപ്പോള്‍ പ്രഖ്യാപിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും ഞാനും നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. രാഹുലിന്റെ ചെയ്തികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ചെറിയ തോതില്‍ ദോഷം ഉണ്ടാക്കിയിട്ടുണ്. പക്ഷെ പാര്‍ട്ടിയുടെ വിശ്വാസ്യത ഒരുകാലത്തും തകരില്ല,' സണ്ണി ജോസഫ് പറഞ്ഞു.
പാര്‍ട്ടി എടുത്ത നിലപാടുകള്‍ കൊണ്ട് ജനങ്ങളുടെ മുമ്പില്‍ കോണ്‍ഗ്രസിനോടുള്ള വിശ്വാസം വര്‍ധിക്കുകയാണ് ചെയ്യുകയെന്നും സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് സിപിഐഎമ്മിനെ പോലെയല്ല.
മാതൃകാപരമായ നടപടിയാണ് സ്വീകരിക്കുന്നത്. രാഹുലുമായി പരിചയമുള്ളവരും സ്‌നേഹ ബന്ധം ഉള്ളവരും എല്ലാം കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. പാര്‍ട്ടി ഒരു തീരുമാനമെടുത്തപ്പോള്‍ അവരെല്ലാം തന്നെ ആ തീരുമാനത്തിനൊപ്പം നില്‍ക്കുകയാണ് ഉണ്ടായത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതായിരിക്കും ഉചിതമെന്നും സണ്ണി ജോസഫ് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR